ADVERTISEMENT

റിലയൻസ് ജിയോയും ഭാരതി എയർടെലും 5G സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ തുടങ്ങിയതോടെ അതിന്റെ പേരിലും തട്ടിപ്പ് വ്യാപകമാകുന്നു. ഈ തട്ടിപ്പ് പല നഗരങ്ങളിലും റിപ്പോർട്ട് ചെയ്തതിനാൽ  കൂടുതൽ ആളുകൾ ഇനിയും കുടുങ്ങാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.

സൈബർ തട്ടിപ്പുകാർ 5G എന്ന പേരിൽ ലിങ്കുകൾ അയയ്ക്കുന്നു. ലിങ്ക് തുറന്നാൽ ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.  4ജിയിൽ നിന്ന് 5ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ലിങ്കുകൾ അയച്ച് അക്കൗണ്ടുകൾ ചോർത്തുന്ന രീതിയാണ് ഇതിൽ അവലംബിക്കുന്നത്. ബന്ധപ്പെട്ട ടെലികോം കമ്പനികളുടെ പേരുകൾ സഹിതമാണ് ലിങ്കുകൾ അയക്കുന്നത്. ഇത്തരം ലിങ്കുകൾ വന്നാൽ തുറക്കരുത്, തുറന്നാൽ തന്നെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കിടരുത് എന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. 

∙4G-യിൽ നിന്ന് 5G-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ നിങ്ങളുടെ ഫോണിൽ ഒരു ലിങ്ക് ലഭിച്ചേക്കാം. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്

∙ടെലികോം ഓപ്പറേറ്റർ പ്രതിനിധിയാണെന്ന് നടിച്ച് തട്ടിപ്പുകാർ നിങ്ങളെ വിളിച്ച് ഒടിപികളോ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെട്ടേക്കാം. ഷെയർ ചെയ്യരുത്

∙4G-യിൽ നിന്ന് 5G-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഘട്ടങ്ങളുള്ള സന്ദേശങ്ങൾ നിങ്ങൾക്ക് ലഭിച്ചേക്കാം. അത്തരം സന്ദേശങ്ങൾ തുറക്കരുത്

∙5G സേവനങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനായി തട്ടിപ്പുകാർ നിങ്ങളെ വിളിച്ച് ബാങ്കിങ് വിശദാംശങ്ങൾ പങ്കിടാൻ ആവശ്യപ്പെട്ടേക്കാം. അവരുമായി ഒരു വിവരവും പങ്കുവെക്കരുത്

#English Summary : Cyber Fraud in the Name of 5G

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com