ADVERTISEMENT

യുണീക് ഐഡന്റിഫിക്കേഷൻ അതോരിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന  ചാറ്റ്ബോട്ട് സേവനമായ 'ആധാർ മിത്ര' ആരംഭിച്ചു. ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഇത് ഉത്തരം തരും. ആധാർ സെന്റർ ലൊക്കേഷൻ, എൻറോൾമെന്റ്, അപ്‌ഡേറ്റ് സ്റ്റാറ്റസ് വെരിഫിക്കേഷൻ, പിവിസി കാർഡ് ഓർഡർ സ്റ്റാറ്റസ് പരിശോധന, പരാതി ഫയൽ ചെയ്യൽ, പരാതി സ്റ്റാറ്റസ് ചെക്കിങ്, എൻറോൾമെന്റ് തുടങ്ങിയവയെല്ലാം ചെയ്യും.

യുഐഡിഎഐയുടെ പുതിയ ചാറ്റ്ബോട്ട് "ആധാർ മിത്ര" ഔദ്യോഗിക വെബ്സൈറ്റിൽ (www.uidai.gov.in) ലഭ്യമാണ്. ചാറ്റ്ബോട്ട് നിലവിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്.

ആധാർ മിത്ര എങ്ങനെ ഉപയോഗിക്കാം

∙ www.uidai.gov.in എന്നതിലേക്ക് പോകുക

∙ ഹോംപേജിൽ, താഴെ വലത് കോണിൽ 'ആധാർ മിത്ര' ബോക്സ് എടുക്കുക 

∙ചാറ്റ്ബോട്ട് തുറക്കുക 

∙ നിങ്ങളുടെ ചോദ്യം ചോദിക്കാൻ 'ആരംഭിക്കുക' എന്നതിൽ ടാപ്പ് ചെയ്യുക. 

English Summary : Aadhaarmitra  AI Based Chatbot Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com