ADVERTISEMENT

വിപ്രോ കാമ്പസ് റിക്രൂട്ട്മെന്റ് വഴി തെരഞ്ഞടുത്ത പുതുമുഖക്കാർക്ക് വാഗ്ദാനം ചെയ്തതിൽ നിന്നും 50 ശതമാനം ശമ്പളം വെട്ടികുറക്കാനുള്ള കടുത്ത തീരുമാനമെടുക്കുന്നു.  തിരഞ്ഞെടുക്കപ്പെട്ടവരോട്  46% കുറഞ്ഞ തുകയ്ക്ക് മറ്റൊരു പ്രോജക്റ്റിൽ ചേരാൻ വിപ്രോ  ആവശ്യപ്പെട്ടിട്ടുണ്ട്.  ഇന്ത്യയിലെ നാലാമത്തെ വലിയ സോഫ്‌റ്റ്‌വെയർ സേവന കമ്പനി പ്രതിവർഷം 6.5 ലക്ഷം രൂപ ശമ്പള ഓഫറുകളുള്ള ടർബോ പ്രോഗ്രാമിനായി നിയമിച്ച ടെക് ബിരുദധാരികളെ  പകരം  3.5 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്ന എലൈറ്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

പുതുക്കിയ ഓഫർ നൽകുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികളുമായി കൂടിയാലോചിച്ചില്ലെന്ന് ടെക് മേഖലയിലെ ജീവനക്കാരുടെ പരാതികൾ ട്രാക്ക് ചെയ്യുന്ന നാസന്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് (NITES) ആരോപിച്ചു. കൂടിയ ശമ്പളം ലഭിക്കുന്ന ജോലികൾ ലഭിച്ചിട്ടും വിപ്രോയിൽ ചേരാനിരുന്നവർക്കാണ് ഇത് ഏറ്റവും പ്രശ്‍നം  സൃഷ്ടിച്ചിരിക്കുന്നത്. വാഗ്‌ദാനം ചെയ്ത ശമ്പളത്തിന്റെ പകുതി വെട്ടികുറച്ചതിനാൽ പലരും ഇപ്പോൾ വിപ്രോയിൽ ചേരുന്നതിനു പകരം സ്റ്റാർട്ടപ്പുകളിൽ ചേരുന്നതാണ് താൽപര്യപ്പെടുന്നത്. സോഫ്റ്റ്‌വെയർ കമ്പനികളിലെ കൂട്ട പിരിച്ചു വിടലുകളും ജോലി വെട്ടി കുറക്കലും മൂലം പലർക്കും നിലവിൽ പുതിയ ജോലികൾ ലഭിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. 

English Summary : Wipro Reducing the Salary of Entry Level Employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com