ADVERTISEMENT

സ്വർണ വില ഇനി കൂടുമോ കുറയുമോ? എല്ലാവർക്കും ഒരുപോലെ ആശങ്കയുള്ള കാര്യമാണ് സ്വര്‍ണവിലയുടെ പോക്ക്. ഒരേസമയം ഉപഭോഗ വസ്തുവും അതേ സമയം നിക്ഷേപയോഗ്യമായ ഒരു ആസ്തിയുമാണ് സ്വർണം എന്നതു തന്നെ ഇതിനു കാരണം. സ്വർണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മനോരമ ഓൺലൈൻ മലബാർ ഗോൾഡുമായി ചേർന്ന് നടത്തിവന്ന റസ്പോൺസബിൾ സിറ്റിസൻ എന്ന ക്യാംപെയ്ൻ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് വ്യവസായ, നിയമമന്ത്രി പി രാജീവ് ആണ്. ഇതോടനുബന്ധിച്ച് "Gold: A safe investment beyond style statement" എന്ന വിഷയത്തിൽ സ്വർണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചയും നടക്കും. മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാൻ എം പി അഹമ്മദ് ആശംസകളർപ്പിക്കും. ഫെബ്രുവരി 28 ചൊവാഴ്ച മൂന്നു മണിക്ക് തിരുവനന്തപുരത്ത് ഹോട്ടൽ ഹിൽട്ടണിൽ വച്ചാണ് പ്രൗഢഗംഭീരമായ സമാപന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇതേക്കുറിച്ച് കൂടുതലറിയാം

എന്താണ് റസ്പോൺസബിൾ സിറ്റിസൻ പദ്ധതി?

സമൂഹത്തോടും സഹജീവികളോടും കൂടുതൽ ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉള്ളവരാകാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന സാമൂഹിക അവബോധന പദ്ധതിയാണ് മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കിയ ഒരു വർഷം നീണ്ടുന്നിന്ന റസ്പോൺസബിൾ സിറ്റിസൻ. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ, നികുതി അടയ്ക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലേക്കെത്തിക്കാനായി നടത്തിയ ടാക്സ്പെയർ മത്സരം വൻ വിജയമായിരുന്നു. മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിതരണം ചെയ്തു. ഓരോ പവൻ സ്വർണനാണയവും സർട്ടിഫിക്കറ്റുമാണ് വിജയികൾക്ക് സമ്മാനമായി ലഭിച്ചത്.

റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസ്

മനോരമ ഓൺലൈൻ–മലബാർ ഗോൾഡ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസ് എന്ന രണ്ടാം ഘട്ടത്തിൽ കൂടുതൽ ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും സ്വർണം കൈകാര്യം ചെയ്യാൻ ജനങ്ങളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ വിദഗ്ധർ സ്വർണവുമായി ബന്ധപ്പെട്ട ് സാധാരണക്കാരുടെ വൈവിധ്യമാർന്ന സംശയങ്ങൾക്ക് വീഡിയോകളിലൂടെ മറുപടി നൽകി.  സ്വർണത്തെ സംബന്ധിക്കുന്ന ഏതുതരം സംശയങ്ങൾക്കുമുള്ള ഉത്തരം സ്വർണ നിക്ഷേപരംഗത്തെ വിദഗ്ധർ നൽകിയതോടെ ഈ  വീഡിയോ പരമ്പര സമൂഹത്തിൽ ശ്രദ്ധനേടിയിരുന്നു

നിക്ഷേപമെന്ന നിലയിലും ആഭരണമെന്ന നിലയിലും സ്വർണം വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?, 'കല്യാണത്തിന് വാങ്ങേണ്ടത് സ്വർണാഭരണമോ ഡിജിറ്റൽ സ്വർണമോ?',  സ്വർണത്തിന്റെ 916 പരിശുദ്ധി എന്താണ്, സ്വർണം വാങ്ങുമ്പോഴും വിൽക്കുമ്പോഴും എന്തെല്ലാം ശ്രദ്ധിക്കണം? നികുതി സംബന്ധമായി സ്വർണത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? സ്വ‍ർണ വായ്പ എടുക്കുമ്പോൾ നടത്തേണ്ട തയാറെടുപ്പുകൾ എന്തെല്ലാം, രാജ്യാന്തര തലത്തിലും ആഭ്യന്തരവിപണിയിലും സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാം? ആഭരണമല്ലാതെ സ്വർണത്തിലെ മറ്റ് നിക്ഷേപങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ സ്വർണ സംബന്ധിയായ ഈ വീഡിയോകൾ സാധാരണക്കാരുടെ സംശയങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്നവയായിരുന്നു

സമാപനചടങ്ങിൽ "Gold: A safe investment beyond style statement" എന്ന പാനൽ ചർച്ചയിൽ പങ്കെടുക്കുന്ന വിദഗ്ധർ സ്വർണവുമായി ബന്ധപ്പെട്ട് ഇപ്പോഴുയർന്നു വരുന്ന ആശങ്കകൾക്ക്  മറുപടി നൽകും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ മേധാവിയും സീനിയർ സയന്റിസ്റ്റുമായ എ മുഹമ്മദ് ഇസ്മയിൽ, സ്റ്റേറ്റ് ജിഎസ്ടി ജോയിന്റ് കമിഷണർ കിരൺലാൽ പി എസ്, മണപ്പുറം ഫിനാൻസ് എം ഡിയും സിഇഒയുമായ വി പി നന്ദകുമാർ, ജിയോജിത് പ്രൈവറ്റ് വെൽത്ത് വിഭാഗം വൈസ് പ്രസിഡന്റ് ദിനേശ് കെ നായർ, മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ നന്ദകുമാർ ടി എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഇൻവെസ്റ്റ്മെന്റ് എക്സ്പെർട്ടും അർത്ഥ ഫിനാൻഷ്യൽ സർവീസസിന്റെ സാരഥിയുമായ ഉത്തര രാമകൃഷ്ണൻ ചർച്ച നയിക്കും.

English Summary : Industries Minister P Rajeev will Inaugurate Valedictory Ceremony of Responsible Citizen 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com