ADVERTISEMENT

കേരളത്തില്‍ ലോട്ടറി വിപണിയില്‍ അടുത്ത വലിയ നറുക്കെടുപ്പ് വരാന്‍ പോകുന്നത് വിഷു ബംബറാണ്. ഇതിനോടകം തന്നെ നിരവധി ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. വിഷു കഴിയുന്നതോടെ അറിയാം ആരാണ് ആ ഭാഗ്യശാലി എന്ന്. എങ്ങാനും സമ്മാനം അടിച്ചാല്‍ ടിക്കറ്റ് എന്തുചെയ്യണമെന്ന് പരിശോധിക്കാം.

ഒന്നാം സമ്മാനം അടിച്ചാലും ഇല്ലെങ്കിലും ലോട്ടറിയിലെ ഏത് സമ്മാനം അടിച്ചാലും ആ തുക കയ്യില്‍ കിട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയില്ല.

മുന്നോട്ടുള്ള നടപടി ക്രമങ്ങള്‍ അറിയാതെ പോയാല്‍ തുകയെല്ലാം നഷ്ടപെടാനും സാധ്യതയുണ്ട്. അതിനാല്‍ കയ്യില്‍ വരുന്ന ഭാഗ്യത്തെ തട്ടിക്കളയരുത്.

പണം വാങ്ങാന്‍

സമ്മാനത്തുക 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക വാങ്ങാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി  ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുണം. കൂടാതെ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം. ഒരു ലക്ഷം രൂപവരെ ഭാഗ്യശാലിക്ക്  ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നും നേരിട്ട് മാറ്റിയെടുക്കാം. എന്നാല്‍ വലിയ തുക ആണെങ്ങില്‍ ചില  നടപടി ക്രമങ്ങളുണ്ട്.

lottery-2-

1. സമ്മാനം ലഭിക്കാനുള്ള  അപേക്ഷ നല്‍കണം. ഇതില്‍  പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റിന്റെ രണ്ട് ഭാഗത്തിന്റെയും ഫോട്ടോ കോപ്പി എടുക്കണം.കൂടാതെ ഒരു ഗസ്റ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.

2. ഗസറ്റഡ് ഓഫീസര്‍ അല്ലെങ്കില്‍ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്ത രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അപേക്ഷയ്ക്ക് ഒപ്പം ആവശ്യമാണ്.

3. സ്റ്റാമ്പ് രസീത് ഫോറമാണ് മറ്റൊന്ന്. ഇത് ലോട്ടറി വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഈ ഫോമില്‍ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കണം. കൂടാതെ ഓരോ കോളവും പൂരിപ്പിക്കണം. മുഴുന്‍ പേരും രസീതും അടക്കമുള്ള എല്ലാ വിവരങ്ങളും അക്ഷരത്തെറ്റില്ലാതെ രസീതില്‍ രേഖപ്പെടുത്തണം.

4. പ്രായപൂര്‍ത്തി ആകാത്ത ആള്‍ക്കാണ്് സമ്മനം ലഭിച്ചതെങ്കില്‍, ഒരു ഗാര്‍ഡിയന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഈ കുട്ടിയുടെ രക്ഷിതാക്കള്‍ ഞങ്ങളാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ആണിത്.

lottry

5. ഒന്നില്‍ കൂടുതല്‍ പേര്‍ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കില്‍, ഇവരില്‍ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏര്‍പ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തില്‍ ഇയാള്‍ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്.

6. അപേക്ഷയുടെ കൂടെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. പാന്‍, ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് തുടങ്ങി ഇവയില്‍ ഏതും  നല്‍കാവുന്നതാണ്.

7. ലോട്ടറി  ടിക്കറ്റിന്റെ പുറകില്‍ പേരും മേല്‍വിലാസവും എഴുതി വേണം നൽകാൻ.

8. സമ്മാനമടിച്ച ടിക്കറ്റ് ദേശസാൽകൃത, ഷെഡ്യൂള്‍ഡ് ബാങ്ക്, സഹകരണ ബാങ്ക്, എന്നിവിടങ്ങളിലും ഏല്‍പ്പിക്കാം. ഇങ്ങനെ കൊടുക്കുമ്പോള്‍ ബാങ്കുകാര്‍ മൂന്ന് രേഖകള്‍ സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലേയ്ക്ക് അയക്കേണ്ടതുണ്ട്.

∙സമ്മാനാര്‍ഹനില്‍ നിന്നും അധികാര സാക്ഷ്യ പത്രം വാങ്ങണം. ഇത് കേരള ലോട്ടറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

∙സമ്മാനത്തുക കൈപ്പറ്റുന്ന ബാങ്കിന്റെ സാക്ഷ്യപത്രം.

∙സമ്മാനത്തുക കൈപ്പറ്റുന്നതിന് അധികാരപ്പെടുത്തിയ സാക്ഷ്യപത്രം. ഇത്രയും സാക്ഷ്യ പത്രങ്ങളാണ് ലോട്ടറി ഡയറക്ടര്‍ക്ക് ബാങ്ക് അധികൃതര്‍ നല്‍കേണ്ടത്.

kerala-lottery-2-

ലോട്ടറി നികുതി

∙1961 ലെ ആദായ നികുതി നിയമം സെക്ഷന്‍ 194ബി പ്രകാരം ലോട്ടറിയില്‍ നിന്നുള്ള സമ്മാനങ്ങള്‍ക്ക് നികുതി ഈടാക്കിയ ശേഷം മാത്രമെ പണം ലഭിക്കു. 10,000 രൂപയ്ക്ക് മുകളിലിള്ള സമ്മാനമാണെങ്കില്‍ ലോട്ടറി വകുപ്പ് 30 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി (ടി.ഡി.എസ്) ഈടാക്കും. അതിനുശേഷമെ ബാങ്കിൽ പണം ലഭിക്കു.. അതിനാല്‍ കയ്യില്‍ നിന്ന് പണമെടുത്ത് നികുതി അടയ്‌ക്കേണ്ടതില്ല.

സമ്മാനര്‍ഹരുടെ വരുമാനം നികുതി പരിധിയില്‍ വരില്ലെങ്കിലും നിയമപ്രകാരം ടി.ഡി.എസ് ഈടാക്കും. ഇത്തരം നികുതി  പസില്‍, കാര്‍ഡ് ഗെയിം, മറ്റ് ഗെയിമുകള്‍ എന്നിവയില്‍ നിന്നുള്ള സമ്മാനങ്ങള്‍ക്കും ബാധകമാണ്. ടിവി ഷോകളിലെ പരിപാടികളില്‍ നിന്ന് ലഭിക്കുന്ന സമ്മാനത്തിനും ഇതേരീതിയില്‍ നികുതി ഈടാക്കും. സമ്മാനം പണമല്ലാതെ ലഭിച്ചാലും നികുതി അടയ്ക്കണം.  ഇത്തരത്തില്‍ ഈടാക്കുന്ന തുക ആദായ നികുതി വകുപ്പിലേക്ക് അടയ്ക്കും.

സര്‍ചാര്‍ജ് സമ്മാനത്തുക 10,000 രൂപ കടന്നാല്‍ 30 ശതമാനം നികുതിയാണ് ലോട്ടറി വകുപ്പ് സമ്മാനര്‍ഹരില്‍ നിന്ന് ഈടാക്കുന്നത്.

50 ലക്ഷത്തിന് മുകളില്‍ മറ്റ് നിരക്കുകള്‍

 സമ്മാനത്തുക 50 ലക്ഷത്തില്‍ മുകളില്‍ ലഭിച്ച പാന്‍കാര്‍ഡ് ഉടമകളായ സമ്മാനാര്‍ഹര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്. ഇത് ആദായ നികുതി വകുപ്പിനാണ് നല്‍കേണ്ടത്. ഭാഗ്യക്കുറി മാത്രമല്ല, 50 ലക്ഷത്തില്‍ കൂടുതല്‍ തുക സമ്മാനമായി ലഭിക്കുമ്പോള്‍ ഏതൊരാളും സര്‍ചാര്‍ജും സെസും അടയ്‌ക്കേണ്ടതാണെന്ന് ആദായ നികുതി ചട്ടങ്ങളിലുണ്ട്. നികുതി സ്ലാബ് അനുസരിച്ച് സെസ്സ് ഈടാക്കും. സമ്മാനര്‍ഹരുടെ വരുമാനം 20 ശതമാനം സ്ലാബ് റേറ്റില്‍ വരികയാണെങ്കില്‍ 1.2 ശതമാനം സെസ്സ് നല്‍കേണ്ടി വരും.

നികുതി വേണ്ട

 5,000 രൂപയുടെ സമ്മാനം അടിച്ചവരാണെങ്കില്‍ നികുതി നല്‍കേണ്ട.  അതു അടുത്തുള്ള ലോട്ടറി ഏജന്‍സിയില്‍ നിന്ന് പണമായി മാറ്റി വാങ്ങാം.

English Summary : Vishu Bumper Lottery Lucky Draw Soon, Know these Things

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT