സാമ്പത്തിക തട്ടിപ്പുകൾ പെരുകുന്നു, ഫിൻഫ്ലുൻസർമാർക്ക് പിടി വീഴുമോ?

Mail This Article
സോഷ്യൽ മീഡിയയുടെ മുന്നേറ്റവും ഓൺലൈൻ വ്യക്തിത്വങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വാധീനവും മൂലം സാമ്പത്തിക കുറ്റകൃത്യങ്ങൾ ഇന്ത്യയിൽ പെരുകുന്നതായി സൂചന. സോഷ്യൽ മീഡിയയിലൂടെ ഫിൻഫ്ലുൻസർമാർ ചെറുകിട നിക്ഷേപകരെയും സാധാരണക്കാരെയും വഴിതെറ്റിക്കുന്നത് വലിയ ആശങ്കയാണ് എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പത്തു പേരെ എടുത്താൽ 7 പേരും തെറ്റായ വിവരങ്ങളാണ് പങ്കുവെക്കുന്നത്.
അതുപോലെ പോൺസി ആപ്പുകളുടെ എണ്ണം അനിയന്ത്രിതമായി കൂടുകയാണ്. വഞ്ചനാപരമായ ആപ്പുകൾ തടയുന്നതിനും വ്യക്തികളെ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ധനമന്ത്രാലയം ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ചേർന്ന് ചില പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്. സെലിബ്രിറ്റികൾക്കും, സോഷ്യൽ മീഡിയയിൽ സ്വാധീനമുണ്ടാക്കുന്നവർക്കും വേണ്ടി പ്രത്യേക നിയമങ്ങളും വരുന്നുണ്ട്. സോഷ്യൽ മീഡിയ സ്വാധീനം കൂടുന്ന ഈ കാലത്ത് വ്യക്തികൾ സാമ്പത്തിക ഇടപാടുകളിലും ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിലും കൂടുതൽ ശ്രദ്ധയുള്ളവരാകണം എന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
English Summary : Finance Minister is Concerned about Financial Fraud