ADVERTISEMENT

വേൾഡ് ബാങ്കിന്റെ  വേൾഡ് ഡെവലപ്‌മെന്റ് റിപ്പോർട്ടിന്റെ പഠനമനുസരിച്ച് വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ വരുമാനത്തിൽ ഏകദേശം 120% വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലേക്ക് കുടിയേറിയ വൈദഗ്ധ്യം കുറഞ്ഞ തൊഴിൽ ചെയ്യുന്ന ഇന്ത്യക്കാരുടെ വരുമാനത്തിൽ ഏകദേശം 500% ഗണ്യമായ നേട്ടമുണ്ടാകുമെന്ന് പഠനം പറയുന്നു. ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളായ ഒമാൻ, കുവൈറ്റ്, യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് കുടിയേറുന്ന വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികൾക്ക് ഇന്ത്യയിലേക്കാൾ 300 ശതമാനം  ശമ്പളം ലഭിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളെക്കാൾ അമേരിക്കയിലേക്ക് കുടിയേറുന്ന വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികൾക്ക് കൂടുതൽ വേതനം ലഭിക്കുമെന്നാണ് പഠനം പറയുന്നത്. കഴിവിന് പുറമെ, ജോലി ചെയ്യാൻ എത്തുന്ന രാജ്യം, ഭാഷാശേഷി, പ്രായം എന്നിവയുൾപ്പെടെയുള്ള മറ്റ് ഘടകങ്ങളും വരുമാനം നിർണ്ണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനം  ചൂണ്ടികാണിക്കുന്നു . 

കുടിയേറ്റക്കാർ

ആ രാജ്യത്തെ സമൂഹത്തിന്റെ  ആവശ്യങ്ങളുമായി  പൊരുത്തപെടുന്ന  കുടിയേറ്റക്കാർക്ക് വലിയ വേതന വർദ്ധനവ് കൊടുക്കുന്നുണ്ട്. ശരാശരി താഴ്ന്ന വൈദഗ്ധ്യമുള്ള വ്യക്തിക്ക് ഉയർന്ന വരുമാനമുള്ള ഒരു രാജ്യത്തേക്ക് കുടിയേറുന്നത് ഇന്ത്യയിൽ ലഭിക്കുന്നതിനേക്കാൾ നല്ല നേട്ടമാണ്.ലോകമെമ്പാടും 184 ദശലക്ഷം കുടിയേറ്റക്കാരുണ്ടെന്നും 37 ദശലക്ഷം അഭയാർത്ഥികളുണ്ടെന്നും പഠനം കണ്ടെത്തി. ഇത് കുടിയേറ്റക്കാരെ നാലായി തരംതിരിച്ചിട്ടുണ്ട് - ഡിമാൻഡിൽ വൈദഗ്ധ്യമുള്ള അഭയാർത്ഥികൾ, ഡിമാൻഡുമായി പൊരുത്തപ്പെടുന്ന കഴിവുകളുള്ള സാമ്പത്തിക കുടിയേറ്റക്കാർ, ദുരിതമനുഭവിക്കുന്ന കുടിയേറ്റക്കാർ, അഭയാർത്ഥികൾ. 

ഇന്ത്യയിലേക്ക് കുടിയേറ്റക്കാർ 100 ബില്യൺ ഡോളർ ആണ് 2022 ൽ അയച്ചത്. യുഎഇയിലെ ഇന്ത്യൻ കുടിയേറ്റക്കാർ അവരുടെ വരുമാനത്തിന്റെ 70 ശതമാനവും അവരുടെ കുടുംബത്തിന് അയയ്ക്കുന്നു.

English Summary : Ameican Unskilled NRI may get Huge Salary Hike

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT