ADVERTISEMENT

മക്കളുടെ സ്കൂൾ തുറക്കുന്നതിന്റെ ചിലവുകൾ എങ്ങനെ മാനേജ് ചെയ്യും എന്നോർത്ത് ആധിയിലാണ് മാതാപിതാക്കൾ. ഇതിനിടയിൽ മക്കൾക്ക് ലാപ്ടോപ്പ് സൗജന്യമായി ലഭിക്കുമെന്ന് ഒരു സന്ദേശം വന്നാലോ? ആരുമൊന്ന് മോഹിച്ചു പോകുമെന്നതിൽ തർക്കമില്ല. ഈ വികാരം മുന്നിൽ കണ്ടിട്ടാണ് ഇത്തവണ തട്ടിപ്പുകാർ ഇറങ്ങിയിരിക്കുന്നത്. കുട്ടികളെയാണവർ ലക്ഷ്യമിടുന്നത്.

ലാപ്ടോപ് സൗജന്യം

സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്ടോപ് നൽകുന്നു എന്ന രീതിയിൽ വിദ്യാഭ്യാസ വകുപ്പിന്റെ പേരിലാണ് പുതിയ ഓൺലൈൻ തട്ടിപ്പ്. പരസ്യത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് റജിസ്റ്റർ ചെയ്താൽ സൗജന്യമായി ലാപ് ടോപ് ലഭിക്കുമെന്നാണ് വാഗ്ദാനം. വിദ്യാഭ്യാസ വകുപ്പിന്റെ ലോഗോ ഉൾപ്പെടെയുള്ള ലിങ്കുകൾ കഴിഞ്ഞ ദിവസം മുതലാണ് രക്ഷാകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും വ്യാപകമായി ലഭിച്ചു തുടങ്ങിയത്.  ലിങ്കിൽ കയറി പേരും മറ്റ് വ്യക്തി വിവരങ്ങളും നൽകി ഒടിപി ഉപയോഗിച്ച് സ്ഥിരീകരിക്കാനാണ് പരസ്യത്തിൽ ആവശ്യപ്പെടുന്നത്.

എന്തിനുവേണ്ടി?

ഈ വ്യാജ് പരസ്യത്തിനു പിന്നിലെ ഗൂഢലക്ഷ്യം എന്താണ്?  വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ച് മറ്റ് ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇങ്ങനെ ശേഖരിക്കുന്ന ഡാറ്റ വൻകിട കമ്പനികൾക്ക് മറിച്ചു നൽകി പണമുണ്ടാക്കാനുള്ള ശ്രമവും തള്ളിക്കളയാനാവില്ല.

വിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ്

പരസ്യത്തിൽ കുടുങ്ങി വിദ്യാർത്ഥികളും രക്ഷാകർത്താക്കളും വഞ്ചിതരാകരുതെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പു നൽകുന്നു. ഇതു സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നം ഉപയോഗിച്ചു കൊണ്ടുള്ളതാണ് വ്യാജ് പരസ്യമെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

കരുതിയിരിക്കാൻ ആവശ്യപ്പെട്ട് പൊലീസും

കേരള പൊലീസിന്റെ ഫെയ്സ് ബുക്ക് പേജിലും ഇതു സംബന്ധിച്ച മുന്നറിയിപ്പു നൽകുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ സൗജന്യ ലാപ്ടോപ് നൽകുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ലിങ്കിൽ റജിസ്റ്റർ ചെയ്ത് വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

English Summary : New Fraud in School Reopening Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT