ആമസോണില്‍ ആനുകൂല്യങ്ങളുമായി ഗ്രേറ്റ് സമ്മര്‍ സെയില്‍

HIGHLIGHTS
  • പ്രൈം ഉപഭോക്താക്കള്‍ക്ക് മെയ് നാലിന് അര്‍ധരാത്രി മുതല്‍ ലഭ്യമാകും
amazon
SHARE

വിവിധ വിഭാഗങ്ങളില്‍ ആകര്‍ഷക ആനുകൂല്യങ്ങളുമായി ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ പ്രഖ്യാപിച്ചു. മെയ് നാലിനു 12 മണി മുതല്‍ ആരംഭിക്കുന്ന സെയില്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് മെയ് നാലിന് അര്‍ധരാത്രി മുതല്‍ ലഭ്യമാകും. 

ആനുകൂല്യങ്ങള്‍ക്കും ഇളവുകള്‍ക്കും ഒപ്പം പ്രമുഖ ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം വരെയുള്ള ഇളവും ഇഎംഐ സൗകര്യവും നല്‍കും. ഗ്രാന്റ് ഓപണിങ് ഡീലുകള്‍, ബ്ലോക്ബസ്റ്റര്‍ ഡീലുകള്‍, രാത്രി എട്ടു മണി മുതല്‍ അര്‍ധരാത്രി വരെയുള്ള 8 പിഎം ഡീലുകള്‍, 999 രൂപയ്ക്ക് താഴെയുള്ള ബാര്‍ഗെയിന്‍ ഡീലുകള്‍ തുടങ്ങിയവയാണ് സെയിലിന്റെ ഭാഗമായി ആമസോണ്‍ അവതരിപ്പിക്കുന്ന മറ്റ് സവിശേഷതകള്‍. ഓരോ ദിവസവും ഗ്രേറ്റ് സ്റ്റിക്കര്‍ കാഷ് ബാക്ക് നേടാനും സ്പിന്‍ ആന്റ് വിന്‍ വഴി അഞ്ചു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്

ആനുകൂല്യങ്ങൾ നിരവധി

മൊബൈല്‍, അക്സസ്സറികള്‍ എന്നിവയില്‍ 40 ശതമാനം വരെ ഇളവ്, എക്‌സ്‌ചേഞ്ച് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ, കൂപണുകള്‍ എന്നിവയും സെയിലിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ്, അക്സസ്സറി വിഭാഗത്തില്‍ 75 ശതമാനം വരെയാണ് ഇളവ്. 

മൊബൈല്‍ വിഭാഗത്തില്‍ സാംസങ് ഗാലക്‌സി എം 04ന്്  6,999 രൂപ, റെഡ്മി 12 സി 8,999 രൂപ, വണ്‍ പ്ലസ് നോര്‍ഡ് സിഇ 2 ലൈറ്റ് 18,499 രൂപ, ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ അസുസ് ടിയുഎഫ് ഗെയിമിങ് എ13 49,990 രൂപ, ബോട്ട് എയര്‍ഡോപ്‌സ് 141 ടിഡബ്ലിയുഎസ് ബ്ലാക്ക് 999 രൂപ സാംസങ് ഗാലക്‌സി ടാബ് എസ്8 52,999 രൂപ, എല്‍ജി (55) 4 കെ അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി 46,999 രൂപ തുടങ്ങിയ നിരവധി ആകര്‍ഷക ഓഫറുകളും സെയില്‍ കാലത്തേക്കായി അവതരിപ്പിച്ചിട്ടുണ്ട്. ആമസോണ്‍ ഫാഷന്‍, ഇന്ത്യന്‍ സ്‌മോള്‍ ബിസിനസ്,  നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഗ്രേറ്റ് സമ്മര്‍ സെയില്‍ ആനുകൂല്യങ്ങളുണ്ടാകും.

English Summary : Amazon Great Summer Sale will Start Tomorrow

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS