ADVERTISEMENT

വിശന്നാൽ ഉടൻ സ്വിഗി, സോമറ്റോ ആപ്പുകളെ മാത്രം ആശ്രയിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇപ്പോൾ സൗജന്യമായി ഭക്ഷണം എത്തിച്ചു തരുന്ന ഒരു പുതിയ ആപ്പ് കൂടി ജനപ്രിയമാകുന്നുണ്ട്.236 നഗരങ്ങളിലാണ് ഇപ്പോൾ ഓ എൻ ഡി സി സേവനങ്ങൾ ഇപ്പോൾ ലഭ്യമാക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണം കുത്തനെ കൂടുന്നതിനാൽ, മറ്റ് നഗരങ്ങളിലേക്കും കൂടി ഓ എൻ ഡി സി സേവനം ഭാവിയിൽ വ്യാപിക്കും. സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും ആധിപത്യത്തെ വെല്ലുവിളിക്കാൻ സർക്കാർ ധനസഹായം നൽകുന്ന പ്ലാറ്റ്‌ഫോമായി  ഓ എൻ ഡി സി പൂർണമായും സജ്ജമാവുകയാണ്.

ആർക്കെല്ലാം ഭീഷണി?

ഇത് ഇന്ത്യയിലെ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ വൻകിടക്കാരുടെ വിപണി ആധിപത്യത്തെയും വെല്ലുവിളിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഒഎൻഡിസിയിൽ വിൽക്കുക, വാങ്ങുക, സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുക, മറ്റ് സേവനങ്ങൾ നൽകുക,  തുടങ്ങിയവയെല്ലാം വാഗ്ദാനം ചെയ്യുന്നു. ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഇതിന് സ്വന്തമായി ആപ്പ് ഇല്ലെങ്കിലും, Paytm, Magicpin തുടങ്ങിയ പങ്കാളി ആപ്പുകൾ വഴി ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും. ഭക്ഷണത്തിനുപുറമെ, പ്ലാറ്റ്‌ഫോം പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, അവശ്യവസ്തുക്കൾ, വൃത്തിയാക്കൽ സേവനങ്ങൾ  തുടങ്ങിയവയും നൽകുന്നുണ്ട് .

സ്റ്റാർട്ടപ്പുകളുടെ ശാക്തീകരണം

എല്ലാ തരത്തിലുമുള്ള വിൽപ്പനക്കാരെയും ഉൾപ്പെടുത്തി രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖല വിപുലീകരിക്കുക  എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് ഓ എൻ ഡി സി പറയുന്നു.ഓപ്പൺ പ്രോട്ടോക്കോൾ വഴി വളരാവുന്നതും, ചെലവ് കുറഞ്ഞതുമായ ഇ-കൊമേഴ്‌സ് സുഗമമാക്കുന്നതിലൂടെപരസ്പര  സഹകരണത്തോടെ വളരാൻ ONDC സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കുമെന്നു പത്രക്കുറുപ്പിൽ പറയുന്നു. ഒരു ദിവസം 10,000 ഓർഡറുകൾ വരെ  ചെയ്യുന്ന ഇടപാടുകളോടെ പ്ലാറ്റ്ഫോം ഇതിനകംതന്നെ  ജനപ്രീതി നേടിയിട്ടുണ്ട്. ഇൻഫോസിസ് സഹസ്ഥാപകനും ഇപ്പോൾ ഒഎൻ‌ഡി‌സി ഉപദേശക ഉപദേഷ്ടാവും അംഗവുമായ നന്ദൻ നിലേക്കനി പറയുന്നതനുസരിച്ച്, കൂടുതൽ കൂടുതൽ ഉപഭോക്താക്കളെ ONDC ആകർഷിക്കുന്നുണ്ട്. ഇതിന് ഭക്ഷണ വിതരണത്തെ മാത്രമല്ല, ഇന്ത്യയിലെ എല്ലാത്തരം ഇ-കൊമേഴ്‌സുകളെയും തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.

ഇടനിലക്കാരെ ഒഴിവാക്കുക 

സ്വിഗി , സോമറ്റോ തുടങ്ങിയ ഭക്ഷണ വിതരണ കമ്പനികളെക്കാൾ വിലക്കുറവിൽ കമ്മീഷൻ എടുക്കാതെ ഭക്ഷണം വീട്ടിലെത്തിക്കുവാനുള്ള പദ്ധതികളാണ് ഓ എൻ ഡി സി ക്കുള്ളത്. പരാതികളും ഡെലിവറി പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിൽ റെസ്റ്റോറന്റുകൾക്കും ഉപഭോക്താക്കൾക്കും ഇത് മറ്റ് പ്ലാറ്റ്‌ഫോമുകളേക്കാൾ സൗകര്യമായിരിക്കും, കാരണം നേരിട്ടുള്ള ലിങ്ക് വേഗത്തിലുള്ള പ്രതികരണം ലഭ്യമാക്കും.  ഇടനില ശൃംഖലകളെ ഒഴിവാക്കുക എന്ന പ്രധാന ലക്ഷ്യവും ഓ എൻ ഡി സി ക്കുണ്ട്.  സ്വന്തമായി ഡെലിവറി സൗകര്യങ്ങളുള്ള ഭക്ഷണ ശാലകൾക്ക് പോലും, അവരുടെ സ്വന്തം തൊഴിലാളികളെ വെക്കുന്നതിനേക്കാൾ ചെലവ് കുറവിൽ ഓ എൻ ഡി സി സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം സാധിക്കും എന്ന് റെസ്റ്റോറന്റ് ഉടമകളും അഭിപ്രായപ്പെടുന്നു. 

എങ്ങനെ ഒ എൻ ഡി സി യിൽ ഓർഡർ ചെയ്യാം? 

വെബ്‌സൈറ്റിൽ പോയി ONDC-യിൽ ഷോപ്പ് എന്നതിൽ  ക്ലിക്ക് ചെയ്യുക. തുടർന്ന്, Paytm, Mystore, Pincode, Magicpin തുടങ്ങിയ നിരവധി  ആപ്പുകൾ സ്ക്രീനിൽ വരും .

∙ഇഷ്ടമുള്ള  ആപ്പിൽ ക്ലിക്കുചെയ്‌ത് ഓൺലൈനിൽ ഭക്ഷണത്തിന്റെയും പലചരക്ക് സാധനങ്ങളുടെയും വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാം.

∙നിങ്ങളുടെ വിലാസം നൽകുക, ഓർഡർ നൽകുക

∙ഓൺലൈനായി പണമടയ്ക്കുക. 

∙പേടിഎം ആപ്പ് വഴിയും  ഒഎൻഡിസിയിൽ ഓർഡർ ചെയ്യാം.   ഓർഡർ ചെയ്യാൻ ആഗ്രഹിക്കുന്ന റെസ്റ്റോറൻറ്റിലും,അല്ലെങ്കിൽ മെനുവിലോ,  ഭക്ഷണത്തിന്റെ പടത്തിലോ ക്ലിക്ക് ചെയ്യുക, വിലാസം ചേർക്കുക, ഓർഡർ നൽകുക, ഓൺലൈനായി പണമടയ്ക്കുക. ഡെലിവറി സ്റ്റാറ്റസ് കാണാൻ  ഓർഡർ ട്രാക്ക് ചെയ്യാനും കഴിയും.

ONDC മറ്റുള്ളവരെക്കാൾ എങ്ങനെ വിലക്കുറവിൽ നൽകും?

സ്വിഗ്ഗിയും സൊമാറ്റോയും ഓരോ ഓർഡറിനും റസ്റ്റോറന്റുകളിൽ നിന്ന് 25-30 ശതമാനം കമ്മീഷൻ ഈടാക്കുമ്പോൾ ONDC ഓർഡറിന് 2 മുതൽ 4 ശതമാനം മാത്രമാണ് ഈടാക്കുന്നത്. അതിനാൽ, താഴ്ന്ന കമ്മീഷൻ  വഴിയുള്ള ഓർഡറുകൾ റസ്റ്റോറന്റുകൾക്കും, ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടും. കൂടാതെ, ഓർഡർ ചെയ്യുമ്പോൾ ONDC 50 രൂപ കിഴിവ് ഇപ്പോൾ തരുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബിഎസ്‌ഇ ഇൻവെസ്റ്റ്‌മെന്റ്‌സ്, എൻഎസ്‌ഡിഎൽ തുടങ്ങിയ ഒന്നിലധികം നിക്ഷേപകരിൽ നിന്ന് 180 കോടി രൂപ സമാഹരിച്ച സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഒഎൻഡിസി. ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി ആദ്യം വിലക്കുറവിൽ നൽകിയശേഷം, ഉപഭോതാക്കളുടെ എണ്ണം വർധിക്കുമ്പോൾ വില കൂട്ടുന്ന തന്ത്രം ഇവരും പയറ്റാൻ സാധ്യതയുണ്ട്. എന്നാൽ ഓ എൻ ഡി സി യുടെ വരവോടെ പെട്ടുപോയിരിക്കുന്നതു സ്വിഗിയും, സോമറ്റോയുമാണ്. എന്നാൽ ഇവരെ എഴുതി തള്ളാറായിട്ടില്ലെന്നാണ് മാർക്കറ്റ് വിദഗ്ധർ പറയുന്നത്. കാരണം ഓ എൻ ഡി സി ക്ക് മാർക്കറ്റ് പിടിക്കാൻ നാളുകൾ എടുക്കുമെന്നുള്ളതും, സ്വിഗിയും, സോമാറ്റൊയും ഉപഭോക്താക്കളെ നിലനിർത്താൻ പുതിയ തന്ത്രങ്ങളുമായി വരുമെന്നുള്ളതും ഇവരുടെ ഓഹരി വിലകൾ ഉയർത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ ഇവർക്ക് നൽകിയിരിക്കുന്ന ബൈ റേറ്റിംഗുകൾ കാണുക

English Summary : Know More about Swiggy, Zomato and ONDC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com