പണപ്പെരുപ്പം മെരുങ്ങിയില്ല, വിലകൾ ഉയരത്തിൽ, സാധാരണക്കാർക്ക് ദുരിതം മാറുന്നില്ല

Mail This Article
എല്ലാ മാസവും കേന്ദ്ര സർക്കാർ ഉപഭോക്തൃ വിലക്കയറ്റത്തിന്റെ (സിപിഐ) കണക്കുകൾ പുറത്തുവിടാറുണ്ട്. പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്ന് സർക്കാർ പറയുമ്പോഴും സാധാരണക്കാരന്റെ പോക്കറ്റിനു ആശ്വാസമുണ്ടാകുന്നില്ല. ഉപഭോക്തൃ വില സൂചികപ്രകാരം ഭക്ഷ്യ പണപ്പെരുപ്പം മെയ് മാസത്തിൽ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.91 ശതമാനത്തിലേക്ക് താഴ്ന്നെങ്കിലും, ചില പ്രധാന ഇനങ്ങൾക്ക് ഉയർന്ന വില തുടരുന്നുത് പ്രശ്നമാണ്.
നിങ്ങൾക്കും തുടങ്ങാം സംരംഭം; കിട്ടും 50 ലക്ഷം വരെ വായ്പ 35% വരെ സബ്സിഡിയോടെ Read more...
ഗോതമ്പ് പണപ്പെരുപ്പം കഴിഞ്ഞ ഒരു വർഷമായി ഇരട്ട അക്കത്തിലാണ്, പണപ്പെരുപ്പം കുറയ്ക്കാൻ എന്തുചെയ്യണമെന്നതിനെക്കുറിച്ച് മന്ത്രാലയങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ നടപടികൾ ഫലം കാണിച്ചില്ലെങ്കിൽ ഗോതമ്പ് ഇറക്കുമതി തീരുവ വെട്ടിക്കുറച്ചേക്കാം, എന്ന് വാണിജ്യ മന്ത്രാലയം തീരുമാനമെടുക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഗോതമ്പിന് 40 ശതമാനം ഇറക്കുമതി തീരുവയുണ്ട്.
വിതരണത്തിലെ കുറവ്
ഗോതമ്പിന്റെ വിളവെടുപ്പ് ആകുന്നതോടെ വിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. വിതരണത്തിലെ കുറവ് മൂലമാണ് ഇന്ത്യയിൽ പ്രധാനമായും വിലക്കയറ്റം ഉണ്ടാകുന്നത്. റഷ്യ യുക്രെയ്ൻ യുദ്ധവും ഭക്ഷ്യ വസ്തുക്കളുടെ ആഗോള വിതരണത്തെ തടസ്സപ്പെടുത്തിയിട്ടുണ്ട്. പയർ വർഗങ്ങളുടെ വില കുറയ്ക്കുന്നതിനായി മൊസാംബിക്, മലാവി, മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ അഞ്ചു വർഷത്തെ കരാറിലേർപ്പെട്ടിട്ടുണ്ട്. മൺസൂൺ ശക്തി പ്രാപിക്കുന്നതോടെ ഇന്ത്യയിലെ പാൽ ഉൽപ്പാദനവും ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇന്ത്യ രണ്ടു വർഷമായി അഭിമുഖീകരിക്കുന്ന കാലാവസ്ഥ പ്രശ്നങ്ങൾ മൂലവും ഭക്ഷ്യ ഉൽപ്പാദനത്തിൽ കുറവ് വന്നിട്ടുണ്ട്.
English Summary : Wheat Price is very High