ഒരു വർഷമെങ്കിലും ഫ്രാൻസിൽ പഠിച്ചിട്ടുണ്ടോ? എങ്കിൽ 5 വർഷത്തെ ഷെങ്കൻ വീസ ലഭിക്കും

Mail This Article
ഫ്രാൻസിൽ ഒരു സെമസ്റ്റർ എങ്കിലും ചെലവഴിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇപ്പോൾ 5 വർഷത്തെ ഹ്രസ്വകാല ഷെങ്കൻ വീസയ്ക്ക് അർഹതയുണ്ടെന്ന് ഫ്രാൻസ് പ്രഖ്യാപിച്ചു. ബിരുദാനന്തര ബിരുദമോ അതിൽ കൂടുതലോ യോഗ്യതയുള്ള, ഒരു സെമസ്റ്ററെങ്കിലും ഫ്രാൻസിൽ പഠിച്ചിട്ടുള്ളവർക്കാണ് 5 വർഷത്തെ ഹ്രസ്വകാല ഷെങ്കൻ വീസയ്ക്ക് അർഹതയുള്ളത്.
അടുത്ത ബന്ധം നിലനിർത്താൻ ഇന്ത്യ - ഫ്രാൻസ് സർക്കാരുകൾ സംയുക്തമായി ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ഒരു പദ്ധതിയാണ് ഇത്. വിദേശ രാജ്യങ്ങളിൽ പഠിക്കാനും അവിടങ്ങളിൽ തന്നെ ജോലി കണ്ടുപിടിക്കാനും ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് ഇത് സൗകര്യം ഒരുക്കും. ഷെങ്കൻ വീസയുണ്ടെങ്കിൽ യൂറോപ്പിലെവിടെയും യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാകും. യൂറോപ്പിലെ ചില കോഴ്‌സുകൾ 5 ലക്ഷത്തിൽ താഴെ ഫീസിൽ ചെയ്യാമെന്നുള്ള സൗകര്യം ഉള്ളതിനാൽ പോക്കറ്റധികം ചോരാതെ പഠിക്കാനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കും.
English Summary: Schengen Visa and Study in France