ADVERTISEMENT

റിസ്ക്കെടുക്കാതെ പണം ഉണ്ടാക്കാനുള്ള വഴികൾ തേടുന്നവർക്ക് പറ്റിയ മാർഗമാണ് ഫ്രാഞ്ചൈസി. ഇന്ന് പ്രമുഖ ബ്രാൻഡുകളുടെ ഫ്രാഞ്ചൈസിഷിപ്പ് ചെറിയ മുതൽമുടക്കിൽ കിട്ടും. മാർക്കറ്റിൽ ഇതിനകം വേരുറപ്പിച്ചു കഴിഞ്ഞിട്ടുള്ള ഭക്ഷ്യ , സൗന്ദര്യ, വസ്ത്ര, ഫാഷൻ, ജുവലറി തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ നിന്നു രാജ്യാന്തര പ്രശസ്തമായ കമ്പനികളുടെ ഫ്രാഞ്ചൈസികൾ ഇന്ന് ലഭ്യമാണ്. ഒരു ലക്ഷം രൂപ മുതൽ 3 കോടി രൂപ വരെ ചെലവുള്ള ഫ്രാഞ്ചൈസികൾ ഉണ്ട്. കെ.എഫ് സി, മക്ഡൊണാൾഡ്സ് തുടങ്ങിയ ബ്രാൻഡുകളുടെ ഫ്രാഞ്ചൈസി കിട്ടുവാൻ 2 മുതൽ 3 കോടി രൂപ വരെ കൊടുക്കണം. 

എന്താണ് ഫ്രാഞ്ചൈസി?
 

എവിടെ പോയാലും കെ.എഫ്.സി, അമുൽ, മക്ഡൊണാൾഡ്സ്, ഡൊമിനോസ്, സ്റ്റാർബക്സ്, നെസ് ലെ, ലാക്മെ, റെയ്മണ്ട്സ്, വാൻ ഹ്യൂസെൻ അങ്ങനെ  തുടങ്ങി പ്രമുഖമായ പല ബ്രാൻഡുകളുടെയും ഷോറൂമുകൾ കാണാം. ഇവിടെയൊക്കെ കയറി ഷോപ്പിങ് നടത്തുമ്പോൾ ലോക്കൽ കടയിൽ നിന്നും വ്യത്യസ്തമായി ഒരു വേറിട്ട അനുഭവമായിരിക്കും. സെയിൽസ് ടീം, ബില്ലിങ്, ടെക്നിക്കലും അല്ലാത്തതുമായ അടിസ്ഥാന സൗകര്യങ്ങൾ, ഷോറൂമിന്റെ കെട്ടും മട്ടും തുടങ്ങി എല്ലാ കാര്യങ്ങളിലും വ്യത്യസ്തത ഉണ്ടാകും.

ഇത്തരം ബ്രാൻഡുകളുമായി പങ്കാളിത്ത വ്യവസ്ഥയിൽ അവരുടെ അതേ ഷോറൂം ശ്രദ്ധേയമായ പ്രദേശങ്ങളിൽ തുടങ്ങാനായി സംരംഭകരെ അനുവദിക്കുന്നു. ഇതാണ് ഫ്രാഞ്ചൈസി. വിജയിച്ച ഒരു ബ്രാൻഡിന്റെ ഫ്രാഞ്ചൈസി എടുക്കുക നേട്ടമാണ്. ബ്രാൻഡിന്റെ പേര്, ലോഗോ, പാരമ്പര്യം, മൂല്യം, പ്രശസ്തി, പ്രചാരം, ശ്രേഷ്ഠത എന്നിവയുടെയെല്ലാം ഭാഗിക ഉടമസ്ഥത കൂടി ഫ്രാഞ്ചൈസിക്ക് അവകാശമായി ലഭിക്കുന്നു. പ്രൊമോഷൻ, മാർക്കറ്റിങ്, സെയിൽസ് എന്നിവയ്ക്കെല്ലാം ഫ്രാഞ്ചൈസർ കമ്പനിയുടെ പിന്തുണയും പരിശീലനവും ലഭിക്കും. 

എങ്ങനെ ഫ്രാഞ്ചൈസി എടുക്കാം?

franchise

പുതിയ ബിസിനസ് തുടങ്ങി വിജയിപ്പിക്കുക എളുപ്പമല്ല. അതേസമയം സംരംഭകരാകാൻ വലിയ ആഗ്രഹവുമുണ്ടായിരിക്കും. ഇത്തരക്കാർക്ക് യോജിച്ച മാർഗമാണ് ഫ്രാഞ്ചൈസി എന്നത്. റിസ്കില്ല, പണം പാഴാകില്ല, ഉൽപാദിപ്പിക്കേണ്ട, മാർക്കറ്റിങ് ചെലവുകളില്ല എന്നതൊക്കെ ഫ്രാഞ്ചൈസിയുടെ നല്ല വശങ്ങളാണ്. എന്നാൽ സാമ്പത്തിക മാനേജ്മെന്റിൽ വീഴ്ച വന്നാൽ പദ്ധതി പൊളിയും.

വളരെ ചെറിയ മുതൽമുടക്കിലും ഫ്രാഞ്ചൈസി തുടങ്ങാം. ബിസിനസിൽ മുൻപരിചയം അത്യാവശ്യമില്ല.വാടകയ്ക്കോ സ്വന്തമായോ സ്ഥലം വേണം. ഉദ്ദേശിക്കുന്ന ബിസിനസ്സിന് പറ്റിയ ലൊക്കേഷൻ ആണോ എന്ന് പരിശോധിക്കണം. 

മുതൽമുടക്ക് സ്വന്തമായോ ബാങ്ക് ലോണായോ കണ്ടെത്താം. ചെറുപ്പക്കാർക്കോ പെൻഷൻ പറ്റിയവർക്കോ ബിസിനസിൽ താൽപര്യമുള്ള ആർക്കും തുടങ്ങാം . വെറുതെ കളയുന്ന സമയവും പണവും കൃത്യമായി വിനിയോഗിച്ചാൽ റിസ്ക്കെടുക്കാതെ തന്നെ ഉയർന്ന നേട്ടം ഉണ്ടാക്കാം.

franchise1

കരാറിനു മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

1. മുതൽ മുടക്ക് എത്ര വരും എന്ന് കൃത്യമായി അറിയുക. മുതൽ മുടക്കിന് പുറമെ ഒളിഞ്ഞു കിടക്കുന്ന ചെലവുകൾ ഉണ്ടോ? ലാഭം എത്ര ശതമാനമായിരിക്കും?  അത് എന്ന് മുതൽ കിട്ടി തുടങ്ങും? എങ്ങനെ തരും? സ്റ്റോക്ക് കൃത്യമായി നൽകാൻ കഴിയുമോ? കമ്പനി നൽകുന്ന മറ്റു സേവനങ്ങൾ എന്തെല്ലാമാണ്? തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഫ്രാഞ്ചൈസി ഡിസ്ക്ലോഷർ ഡോക്കുമെന്റ് വാങ്ങണം.

2. നിങ്ങൾ തെരഞ്ഞെടുക്കുന്ന ലൊക്കേഷനിൽ ഏറ്റവും ഡിമാന്റുള്ള ഉൽപന്നമോ സേവനമോ ഏതാണെന്ന് കണ്ടെത്തുക. 

3. നിങ്ങൾക്ക് താൽപര്യവും അഭിരുചിയും ഉള്ള മേഖലകൾ കണ്ടെത്തുക. 

franchise3

4. നിങ്ങളുടെ ബജറ്റിന് അനുസരിച്ച ഫ്രാഞ്ചൈസി മോഡൽ തിരഞ്ഞെടുക്കുക.

ഫ്രാഞ്ചൈസി കൊടുക്കാൻ എണ്ണമറ്റ ബ്രാൻഡുകൾ:

പിസ്സ ഹട്ട്, കല്യാൺ ജൂവല്ലേഴ്സ്, ഡി.റ്റി ഡി സി കൊറിയർ , ഡോ. ബത്രാസ് ക്ലിനിക്, ലെൻസ് കാർട്ട്, ഫസ്റ്റ് ക്രൈ , അമുൽ , ഗിയാനി, കെ. എഫ് സി , ഡൊമിനോസ് , മക്ഡൊണാൾഡ്സ്, കഫേ കോഫി ഡേ, ജോക്കി ഇന്ത്യ, നെസ്ലെ ഇന്ത്യ, ബാസ്കിൻ റോബിൻസ് , ലാക്മെ, ഷഹ്നാസ് ഹ്യുസൈൻ, സബ് വേ ഇങ്ങനെ നൂറുകണക്കിന് ബ്രാൻഡുകളുടെ ഫ്രാഞ്ചൈസികൾ ലഭ്യമാണ്.

English Summary:

How to Start a Franchise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com