ADVERTISEMENT

ജപ്പാനിലെ അത്ര അറിയപ്പെടാത്ത സ്ഥലങ്ങളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രക്കാരെ ആകർഷിക്കാൻ  ജപ്പാൻ എയർലൈൻസ് സൗജന്യ വിമാന യാത്രയൊരുക്കുന്നു. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ ക്യോട്ടോ, ടോക്കിയോ, ഒസാക്ക എന്നിവയല്ലാതെ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ സൗജന്യ വിമാന ടിക്കറ്റുകൾ നൽകുന്നതാണ് ഓഫർ. തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് രാജ്യത്തെ അത്ര അറിയപ്പെടാത്ത സ്ഥലങ്ങൾ കാണാനാണ് ജപ്പാൻ എയർലൈൻസ്  ഈ ഓഫർ നൽകുന്നത്. വിദേശ വിനോദ സഞ്ചാരികൾക്ക് സൗജന്യ ആഭ്യന്തര ടിക്കറ്റുകള്‍ നൽകി ഈ കേന്ദ്രങ്ങളെ ലോക ശ്രദ്ധയിലേക്ക് കൊണ്ട് വരാനാണ് നീക്കം. 

ആർക്കെല്ലാം ലഭിക്കും?

ഇന്ത്യ, കാനഡ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, മെക്‌സിക്കോ, തായ്‌ലൻഡ്, സിങ്കപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, വിയറ്റ്‌നാം, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ചൈന, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. 

ഈ സൗജന്യ ടിക്കറ്റുകൾക്ക് യോഗ്യത നേടുന്നതിന്, വിനോദസഞ്ചാരികൾ ആദ്യം രാജ്യാന്തര റൗണ്ട്-ട്രിപ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യണം. അതിനു ശേഷം അവർക്ക് ആഭ്യന്തര ഫ്ലൈറ്റുകൾ ഓഫറിൽ ബുക്ക് ചെയ്യാം. അതായത് ഒരേ റിസർവേഷനിൽ ജപ്പാനിലെ ആഭ്യന്തര വിമാനവും ജപ്പാനിലേക്കുള്ള രാജ്യാന്തര സർവീസും ബുക്ക് ചെയ്യാൻ യാത്രക്കാർ ജപ്പാൻ എയർലൈൻസ്  ഉപയോഗിക്കണം. ജപ്പാനിൽ 24 മണിക്കൂറിൽ കൂടുതൽ തങ്ങുന്നവർ സ്റ്റോപ്പ് ഓവർ ഫീസായി 100 ഡോളർ നൽകിയാലും ഈ സൗജന്യ യാത്ര സൗകര്യം ലഭിക്കും. മറ്റ്അധിക ചെലവുകളൊന്നുമില്ല.

English Summary:

Discover the hidden gems of Japan with Japan Airlines' incredible offer! Get free domestic flights when you book international round-trip tickets. Explore lesser-known destinations and experience the true beauty of Japan.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com