ട്യൂഷന്‍ ഫീസിന് നികുതിയിളവ്

tax 2
SHARE

ആദായ നികുതിദായകന്റെ മൊത്തം വരുമാനത്തില്‍ നിന്ന് മക്കള്‍ക്കു വേണ്ടി നല്‍കുന്ന ട്യൂഷന്‍ ഫീസിന് നികുതിയിളവു നേടാവുന്നതാണ്. കോളജുകളിലോ സ്‌ക്കൂളുകളിലോ മറ്റു നിയമാനുസൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ നല്‍കുന്ന ട്യൂഷന്‍ ഫീസിനാണ് ഇളവു ലഭിക്കുക.

രണ്ടു കുട്ടികള്‍ക്കു മാത്രമേ ഇത്തരത്തില്‍ ഇളവു ലഭിക്കുകയുള്ളു. ട്യൂഷന്‍ ഫീസിനു മാത്രമാണ് ഇങ്ങനെ ഇളവു ലഭിക്കുക എന്നതും ഓര്‍മിക്കണം. അതായത് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള സംഭാവന, വികസന ഫണ്ട്, ബസ് ചാര്‍ജ് തുടങ്ങിയ ഇനങ്ങളില്‍ നല്‍കുന്ന തുകയ്ക്ക് ഇളവു ലഭിക്കില്ല.

വിദേശത്തെ പഠനത്തിനായി നല്‍കുന്ന ട്യൂഷന്‍ ഫീസിനും ഇളവു ലഭിക്കുകയില്ല. ആദായ നികുതി നിയമത്തിന്റെ 80 സി വകുപ്പു പ്രകാരമുള്ള മറ്റ് ഇളവുകള്‍ ഉള്‍പ്പെടെ ആകെ ഒന്നര ലക്ഷം രൂപയെന്ന പരിധിയും ഇവിടെ ബാധകമായിരിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA