സ്രോതസില്‍ നിന്നു നികുതി പിടിക്കേണ്ടതിന്റെ നിരക്കുകള്‍ അറിയാം

moneypig
SHARE

ഓരോ വര്‍ഷവും പിടിക്കേണ്ട ടിഡിഎസ് സംബന്ധിച്ച് അതാതു വര്‍ഷത്തെ ധനകാര്യ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടാകും.ഇതനുസരിച്ച് ശമ്പളക്കാരന് ബാധകമായ തുകയാണ് സ്രോതസില്‍ നിന്നു തൊഴിലുടമ പിടിക്കേണ്ടതെന്ന് ആദായ നികുതി നിയമത്തിന്റെ 192 ാം വകുപ്പു നിഷ്‌കര്‍ഷിക്കുന്നു.   സാധാരണ സ്ലാബിലെ നിരക്ക് അനുസരിച്ചാവണം  2019-2020 അസസ്സ്‌മെന്റ് വര്‍ഷത്തേക്ക് ശമ്പളത്തില്‍ നിന്നുള്ള  ടിഡിഎസ്പിടിക്കേണ്ടത്.  ശമ്പളത്തില്‍ നിന്ന്  ടിഡിഎസ് പിടിക്കേണ്ട തുക എത്രയെന്നു സ്വയം കണക്കു കൂട്ടിയെടുക്കാനുള്ള സൗകര്യം ആദായ നികുതി വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയവര്‍ ഈ വര്‍ഷം നിരവധിയുണ്ടാകുമല്ലോ. ഈ തുകയ്ക്ക് 80 ജി വകുപ്പു പ്രകാരം നികുതിയിളവിന് അര്‍ഹതയുണ്ട്. സാലറി ചലഞ്ച് ആയോ മറ്റു രീതികളിലോ ശമ്പളത്തില്‍ നിന്നു പിടിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയതെങ്കില്‍ അത് സ്വാഭാവികമായും  ടിഡിഎസ് പിടിക്കുന്ന വേളയില്‍ കണക്കാക്കിയിരിക്കും. എന്നാല്‍ ഇതിനു പുറമെ ബാങ്ക് വഴിയോ ട്രഷറി വഴിയോ എല്ലാം ദുരിതാശ്വാസ നിധിയിലേക്കു തുക നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ രസീതുകളടക്കം ഡ്രോയിങ് ആന്റ് ഡിസ്‌ബേഴ്‌സിങ് ഓഫിസറെ അറിയിക്കുകയാണെങ്കില്‍ അതും കുറച്ച ശേഷമുള്ള തുകയ്ക്കായിരിക്കും ശമ്പളത്തില്‍ നിന്നു നികുതി പിടിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA