sections
MORE

ഭൂമിയോ വീടോ വിറ്റുകിട്ടുന്ന തുകയ്ക്ക് വാങ്ങുന്ന രണ്ടാമത്തെ വീടിനും നികുതി ഇളവ്

home.jpg.image.845.440
SHARE

ഇനി മുതൽ ഭൂമിയോ വീടോ വിറ്റുകിട്ടുന്ന തുകയ്ക്ക് വാങ്ങുന്ന രണ്ടാമത്തെ വീടിനും മൂലധന നേട്ടത്തിനുള്ള നികുതി ഇളവിന് അർഹതയുണ്ട്. നിലവിൽ ഒരു വീടിനു മാത്രമാണ് ഈ ആനുകൂല്യം.  അതായത് ദീർഘകാല മൂലധന ലാഭനികുതിയിൽനിന്നും ഒഴിവാകണമെങ്കിൽ പുതിയ ഒരു വീടു പണിയുകയോ വാങ്ങുകയോ ചെയ്താൽ മതി എന്ന നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തി രണ്ടു വീടു വരെ വാങ്ങുകയോ നിർമിക്കുക ചെയ്യാം എന്നു ബജറ്റിൽ മാറ്റം വരുത്തിയിട്ടുണ്ട്. സെക്ഷൻ 54 അനുസരിച്ച്  രണ്ടുകോടി രൂപവരെയുള്ള മൂലധനനേട്ടത്തിനു വരെ ഈ ആനുകൂല്യം ലഭിക്കും. ഒരു തവണ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA