ADVERTISEMENT

ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിലൂടെ 2019–20 സാമ്പത്തിക വർഷത്തിൽ ബാധകമാകുന്ന ആദായനികുതി നിർദ്ദേശങ്ങളിൽ പ്രധാനം 5 ലക്ഷം രൂപ വരെ നികുതി വിധേയ വരുമാനമുള്ളവർക്ക് ബാധകമായ നികുതിക്ക് പൂർണ്ണ റിബേറ്റ് നൽകിയിരിക്കുന്നു എന്നുള്ളതാണ്. ചെറുകിട നികുതി ദായകർക്കും കുറഞ്ഞ ശമ്പളക്കാർക്കും വളരെ ആശ്വാസകരമാണ് ഈ നിർദ്ദേശം. ആദായനികുതി പരിധി വർദ്ധിപ്പിക്കാതെ റിബേറ്റുകൾ നികുതി ഒഴിവാക്കിയത് വരും വർഷങ്ങളിൽ റിബേറ്റ് പിൻവലിക്ക‍ാനോ അല്ലെങ്കിൽ മാറ്റം വരുത്താൻ ഉദ്ദേശിച്ചുള്ളതാണോ എന്നു വ്യക്തമല്ല. എന്തായാലും 2,500,000 രൂപയിലധികം മൊത്തവരുമാനമുള്ളവർ തങ്ങളുടെ ആദായനികുതി റിട്ടേൺ സമർപ്പിച്ചു വേണം റിബേറ്റ് ആവശ്യപ്പെടേണ്ടത്. ഈ സമയത്ത് റിട്ടേൺ സർപ്പിച്ചില്ലെങ്കിൽ പിഴ കൊടുക്കേണ്ടിയും വരും.

അതുപോലെ ശമ്പളക്കാർക്ക് അനുവദിച്ചിട്ടുള്ള സ്റ്റാൻഡേർഡ് ഡിടക്ഷൻ 40000 രൂപയിൽ നിന്നും 50000 രൂപ വരെയാക്കിയതും ജീവനക്കാരെ സംബന്ധിച്ചടത്തോളം ഗുണകരമാണ്. കെട്ടിട വാടകയ്ക്ക് 1,80000 രൂപയിലധിമാണെങ്കിൽ TDS പിടിക്കണം. എന്നുള്ള നിയമത്തിൽ ഇളവു വരുത്തി നികുതി പിടിക്കേണ്ട പരിധി 2,40,000 രൂപ വരെയാക്കിയതും കെട്ടിടത്തിന് 20000 രൂപ വരെ വാടക ലഭിക്കുന്നവർക്ക് പ്രയോജനം ചെയ്യും.

ദീർഘകാലമൂലധന ലാഭനികുതിയിൽ നിന്നും ഒഴിവാകണമെങ്കിൽ പുതിയ ഒരു വീട് നിർമ്മിക്കുകയോ, വാങ്ങുകയോ ചെയ്താൽ മതി എന്നു നിലവിലുള്ള നിയമത്തിൽ ഭേദഗതിവരുത്തി. 2 വീടുവരെ വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്യാം എന്നാക്കി. 2 കോടി രൂപ വരെ മൂലധനലാഭം ലഭിക്കുന്നവർക്കാണ് ഈ ആനുകൂല്യം. റിട്ടേൺ സമർപ്പിച്ച് റീഫണ്ട് ഉണ്ടെങ്കിൽ 24 മണിക്കൂറിനകം പ്രോസസ്സ് ചെയ്ത് റീഫണ്ടു നൽകും എന്നുള്ളത് സ്വാഗതാർഹമാണ്.

ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ് ലേഖകൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com