ADVERTISEMENT

 ചോദ്യം:വർഷങ്ങൾക്കു മുൻപ് സുഹൃത്തു കടം വാങ്ങിയ അഞ്ചു ലക്ഷം രൂപ അടുത്തിടെ തിരികെ നല്കി. 

പണമായാണ് അത് തന്നത് പലപ്പോഴായി കിട്ടിയ പണം നികുതിവശങ്ങളെക്കുറിച്ച് അറിഞ്ഞിട്ട് ബാങ്കിലിടാമെന്നു കരുതി വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ പണം നിയമവിധേയമായിത്തന്നെ വിനിയോഗിക്കാൻ എന്തുചെയ്യണം?

ഉത്തരം:  താങ്കളുടെ കടം വീട്ടാനായി സുഹൃത്ത് നൽകിയ പണം താങ്കളുടെ വരുമാനം അല്ല. അതിനു താങ്കൾ നികുതി അടയ്‌ക്കേണ്ടതില്ല.

റൂൾ 114E പ്രകാരം പണമായി അക്കൗണ്ടിൽ വരുന്ന തുകയുടെ വിവരങ്ങൾ ബാങ്ക് നികുതിവകുപ്പിനെ അറിയിക്കും. അതിനാൽ ഈ തുക ബാങ്കിലിട്ടാൽ ആ തുകയുടെ ഉറവിടത്തെക്കുറിച്ചു ആദായ നികുതി വകുപ്പിൽനിന്ന് നോട്ടിസ് പ്രതീക്ഷിക്കാം. അപ്പോൾ സുഹൃത്തിനു കടം നൽകിയതു തിരിച്ചു കിട്ടിയതാണെന്നതിനു  തെളിവു ഹാജരാക്കേണ്ടി വരാം. ശരിയായ വിശദീകരണം നൽകിയില്ലെങ്കിൽ (വകുപ്പ് 69A പ്രകാരം) ആ മുഴുവൻ തുകയും (unexplained money) വരുമാനമായി കണക്കാക്കാം. ഈ തുകയ്ക്ക് വകുപ്പ് 115BBE പ്രകാരം 60% നികുതി ബാധകമാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com