ADVERTISEMENT

രണ്ടു ലക്ഷം വരെയുള്ള പലിശയ്ക്ക്

∙ സ്വന്തം താമസത്തിനുള്ള വീടു നിർമിക്കാനോ വാങ്ങാനോ പുതുക്കിപ്പണിയുന്നതിനോ എടുത്ത വായ്പയുടെ പലിശയ്ക്ക്.

∙ 1999 ഏപ്രിൽ ഒന്നിനുശേഷം എടുത്തവയ്ക്ക് രണ്ടു ലക്ഷം രൂപ വരെ കിഴിവ്. മൂന്നു വർഷത്തിനകം നിർമാണം പൂർത്തിയാക്കണം.

∙ 1999 ഏപ്രിൽ ഒന്നിനു മുൻപ് എടുത്തവയ്ക്ക് 30,000 രൂപയേ കിഴിവു ലഭിക്കൂ.

∙ പുനർനിർമാണം, പുതുക്കൽ എന്നിവയ്ക്കുള്ള വായ്പയ്ക്ക് പരമാവധി 30,000 രൂപ വരെ.

വീടിന്റെ ഉടമസ്ഥനാണ് അർഹത. തിരിച്ചടവിന്റെ വിശദവിവരങ്ങൾ കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

വീട് വാടകയ്ക്കു നൽകിയാൽ

വാടകയ്ക്കു നൽകിയ വീടിനും കിഴിവ് ക്ലെയിം ചെയ്യാം. പലിശ മുഴുവനായും വാടകയിൽ കുറയ്ക്കാം. ഇന്ത്യയിൽ സ്ഥിരതാമസമില്ലാത്തവർക്കും പ്രയോജനം ലഭിക്കും.

ഭവനവായ്പയുടെ മുതലിന്

തിരിച്ചടവിൽ മുതലിലേക്കുള്ള ഭാഗം 80സി കിഴിവിന് അർഹമാണ്. പരമാവധി ഒന്നര ലക്ഷം രൂപ വരെയാണ് ഇളവു കിട്ടുക. റജിസ്ട്രേഷൻ ഫീസ്, സ്റ്റാംപ് ഡ്യൂട്ടി എന്നിവയ്ക്കുള്ള ചെലവും ഉൾപ്പെടുത്താം. എന്നാൽ റിപ്പയറിങ്, പുനർനിർമാണം എന്നിവയ്ക്കുള്ള വായ്പയാണെങ്കിൽ ഈ കിഴിവു കിട്ടില്ല. വീടു നിർമിച്ച് അഞ്ചു വർഷത്തിനകം വിറ്റാൽ ലഭിച്ച ഇളവ് ഇല്ലാതാകും.

ആദ്യ വീടിന് അധിക ഇളവ്

നികുതിദായകന്റെ ആദ്യത്തെ വീടിനു നിബന്ധനകൾക്കു വിധേയമായി വായ്പാ പലിശയിൽ 50,000 രൂപ കൂടി ഇളവ് ലഭിക്കും. 80EE വകുപ്പ് പ്രകാരമാണിത്. ചെലവ് 50 ലക്ഷത്തിലും ഭവനവായ്പ 35 ലക്ഷത്തിലും കവിയരുത്. 2017 ഏപ്രിൽ ഒന്നിനും 2018 മാർച്ച് 31നും ഇടയിൽ അംഗീകരിച്ച വായ്പയാകണം. ഈ സമയത്ത് മറ്റൊരു വീട് നികുതിദായകന്റെ പേരിൽ പാടില്ല.

വകുപ്പ് 24ന്റെയും വകുപ്പ് 80EE യുടെയും പ്രയോജനം ഒരുപോലെ അവകാശപ്പെടാം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com