പ്രത്യക്ഷ നികുതി സമാഹരണം 10 ലക്ഷം കോടി കടന്നു

going up 5
SHARE

രാജ്യത്തെ പ്രത്യക്ഷ നികുതി സമാഹരണം പത്ത്‌ ലക്ഷം കോടി രൂപ മറികടന്നതായി സൂചന. ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്ന മൊത്തം പ്രത്യക്ഷ നികുതി വരുമാനം 12 ലക്ഷം കോടി രൂപയാണ്‌. മാര്‍ച്ച്‌ 16 വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ രാജ്യത്തെ പ്രത്യക്ഷ നികുതി സമാഹരണം 10 ലക്ഷം കോടി രൂപ മറികടന്നതായാണ്‌ പ്രാഥമിക നിഗമനം. അതേസമയം മുന്‍കൂര്‍ നികുതി സംബന്ധിച്ചുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല.
ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലെ പ്രത്യക്ഷ നികുതി സമാഹരണം 7.89 ലക്ഷം കോടി ആയിരുന്നു. 
ഈ സാമ്പത്തിക വര്‍ 11.5 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയായി സമാഹരിക്കുമെന്നാണ്‌ സര്‍ക്കാര്‍ ആദ്യം ലക്ഷ്യമിട്ടിരുന്നത്‌. പിന്നീട്‌ ഇടക്കാല ബജറ്റില്‍ ആണ്‌ ഇത്‌ 12 ലക്ഷം കോടിയായി പുതുക്കി നിശ്ചയിച്ചത്‌.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA