രണ്ട്‌ ദിവസത്തിനുള്ളില്‍ പാന്‍കാര്‍ഡ്‌ നേടാം

housing loan 3
SHARE

ബാങ്കുകളും മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളും വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക്‌ എല്ലാം ഇന്ന്‌ പാന്‍ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌. ആദായ നികുതി വകുപ്പാണ്‌ പാന്‍ ( പെര്‍മെനന്റ്‌ അക്കൗണ്ട്‌ നമ്പര്‍ ) ലഭ്യമാക്കുന്നത്‌. ഇലക്‌ട്രോണിക്‌ രൂപത്തില്‍ ലഭ്യമാകുന്ന പാന്‍ കാര്‍ഡാണ്‌ ഇ-പാന്‍ എന്നറിയപ്പെടുന്ന ഇലക്‌ട്രോണിക്‌ പാന്‍. ഭൗതിക രൂപത്തിലുള്ള പാനിന്റേതിന്‌ സമാനമായ സാധുത ഇതിനും ഉണ്ട്‌. വളരെ വേഗത്തില്‍ പാന്‍ കാര്‍ഡ്‌ ലഭിക്കണമെന്നുള്ളവര്‍ക്ക്‌ അതിനുള്ള അവസരം ഇപ്പോഴുണ്ട്‌. 

രണ്ട്‌ ദിവസത്തിനുള്ളില്‍ പാന്‍ കാര്‍ഡ്‌ 

∙ എന്‍എസ്‌ഡിഎല്‍ വെബ്‌സൈറ്റ്‌ ആയ www.tin-nsdl.com വഴി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 

∙ ഫോം 49എ അല്ലെങ്കില്‍ ഫോം 49എഎ ആണ്‌ പാന്‍ കാര്‍ഡിന്‌ വേണ്ടി സമര്‍പ്പിക്കേണ്ടത്‌. 

∙ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോമുകള്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ എടുക്കാം. 

∙ അപേക്ഷാ ഫോം പൂരിപ്പിച്ചതിന്‌ ശേഷം വെളുത്ത പശ്ചാത്തലത്തില്‍ എടുത്ത രണ്ട്‌ കളര്‍ ഫോട്ടോഗ്രാഫുകള്‍ ( 3.5cm/2.5cm സൈസ്‌) നിര്‍ദ്ദിഷ്‌ട സ്ഥലത്ത്‌ ഒട്ടിക്കണം. 

∙ തിരിച്ചറിയല്‍ കാര്‍ഡ്‌, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, ജനന തീയതി തെളിയിക്കുന്ന രേഖകള്‍ എന്നിവ ആണ്‌ അപേക്ഷാ ഫോം സമര്‍പ്പിക്കുമ്പോള്‍ ആവശ്യമായ രേഖകള്‍.ഇതിനായി ജനന സര്‍ട്ടിഫിക്കേറ്റ്‌, ഡ്രൈവിങ്‌ ലൈസന്‍സ്‌, ആധാര്‍ കാര്‍ഡ്‌, പാസ്സ്‌പോര്‍ട്ട്‌, ഇലക്‌ട്രിസിറ്റി ബില്‍, റേഷന്‍ കാര്‍ഡ്‌ എന്നിവ ഉപയോഗിക്കാം. 

∙ ഇതിന്‌ പുറമെ നിങ്ങളുടെ മൊബൈല്‍ നമ്പറും ഇമെയില്‍ അഡ്രസ്സും നല്‍കണം. 

∙ ഓണ്‍ലൈന്‍ അപേക്ഷയാണെങ്കില്‍ നിങ്ങളുടെ ഡിജിറ്റല്‍ ഒപ്പ്‌ ലഭ്യമാക്കണം. 

∙ പാന്‍ കാര്‍ഡിനായുള്ള അപേക്ഷാഫോമില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ എല്ലാ കൃത്യമാണന്നും തെറ്റുകള്‍ ഒന്നുമില്ലെന്നും ഉറപ്പാക്കുക.

∙ അപേക്ഷ പൂരിപ്പിച്ചു കഴിഞ്ഞാല്‍ ഫീസ്‌ അടച്ച്‌ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 

∙ അപേക്ഷാ ഫോം സമര്‍പ്പിക്കുമ്പോള്‍ ഭൗതിക രൂപത്തിലുള്ള കാര്‍ഡ്‌ ആണോ ഇ-പാന്‍ ആണോ വേണ്ടത്‌ എന്ന്‌ തിരഞ്ഞെടുക്കുക. 

അപേക്ഷാ ഫോം വിജയകരമായി സമര്‍പ്പിച്ച്‌ കഴിഞ്ഞാല്‍ 15 അക്ക നമ്പരോട്‌ കൂടി അറിയിപ്പ്‌ ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച്‌ പാന്‍ കാര്‍ഡിന്റെ നിലിവലെ സ്ഥിതി എന്താണന്ന്‌ നിങ്ങള്‍ക്ക്‌ പിന്തുടരാം. നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണന്ന്‌ സ്ഥിരീകരിച്ച്‌ കഴിയുന്നതിന്‌ അനുസരിച്ച്‌ രണ്ട്‌ ദിവസത്തിനുള്ളില്‍ പാന്‍ കാര്‍ഡ്‌ ലഭ്യമാക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA