സൂക്ഷിക്കണേ, വര്‍ഷം പത്ത്‌ ലക്ഷത്തിൽ കൂടുതൽ പിന്‍വലിച്ചാല്‍ നികുതി ഈടാക്കിയേക്കും

tax return
SHARE

വര്‍ഷം പത്ത്‌ ലക്ഷം രൂപമുതല്‍ മുകളിലേക്കുള്ള തുക പിന്‍വലിച്ചാല്‍ നികുതി ഈടാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍.പേപ്പര്‍ കറന്‍സിയുടെ ഉപയോഗം കുറയ്‌ക്കുക കള്ളപ്പണ വിതരണം തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ പുതിയ നീക്കം. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്‌ സര്‍ക്കാര്‍. ഉയര്‍ന്ന മൂല്യത്തിലുള്ള പണം പിന്‍വലിക്കലുകള്‍ക്ക്‌ ആധാര്‍ വഴിയുള്ള ആധികാരികത ഉറപ്പാക്കല്‍ നിര്‍ബന്ധമാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്‌. ഓണ്‍ലൈനായി പണം അയക്കുന്നതിനുള്ള ചാര്‍ജ്‌  ആര്‍ബിഐ അടുത്തിടെ നീക്കിയിട്ടുണ്ട്. തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA