വസ്തു ഇടപാട് നടത്തുമ്പോൾ അറിഞ്ഞിരിക്കുക ഇക്കാര്യങ്ങൾ

HIGHLIGHTS
  • ഇൻഷുറൻസ് പ്രീമിയം പണമായി അടച്ചാൽ നികുതിയിളവു കിട്ടില്ല
tax return
SHARE

ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ടു നിശ്ചയമായും അറിഞ്ഞിരിക്കേണ്ട എന്നാൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചിലകാര്യങ്ങളുണ്ട്. അവ അറിഞ്ഞില്ലെങ്കിൽ പലപ്പോഴും കൈപൊള്ളും.

വസ്തു ഇടപാട്

വസ്തു ഇടപാട് ചെയ്യുമ്പോൾ ഇരുപതിനായിരമോ അതിൽ കൂടുതലോ പണമായി നൽകുകയോ സ്വീകരിക്കുകയോ ചെയ്താൽ തുല്യ തുക തന്നെ പിഴയായി ചുമത്താം. പലരും ഈ നിയന്ത്രണത്തെക്കുറിച്ച് അറിയാതെ ആധാരത്തിൽ തന്നെ പ്രതിഫലം പണമായി കൈപ്പറ്റി എന്നു എഴുതാറുണ്ട്‌. അത്തരം സന്ദർഭങ്ങളിൽ എഴുതിവച്ച തുക തന്നെ പിഴയായി കൊടുക്കേണ്ടി വരാം.ഇവിടെ അഡ്വാൻസ്, ബാക്കി തുക, ഇടപാടു നടന്നില്ലെങ്കിൽ അഡ്വാൻസ് തിരിച്ചു കൊടുക്കൽ എന്നിങ്ങനെയുള്ള എല്ലാ ഇടപാടുകൾക്കും ഈ നിയന്ത്രണം ബാധകമാണ്.

സംഭാവന

രണ്ടായിരം രൂപക്ക് മുകളിൽ പണമായി കൊടുക്കുന്ന സംഭാവനകൾക്ക് ആദായനികുതി നിയമത്തിലെ 80 G വകുപ്പു പ്രകാരം കിഴിവ് അവകാശപ്പെടാൻ സാധിക്കില്ല.

ഇൻഷുറൻസ് പ്രീമിയം

ഇൻഷുറൻസ് പ്രീമിയം പണമായി നേരിട്ട് അടച്ചാൽ നികുതിയിളവു കിട്ടില്ല. ആദായനികുതി നിയമത്തിലെ 80D പ്രകാരം ഇൻഷുറൻസ് തുകയിൽ കിഴിവ് അവകാശപ്പെടണമെങ്കിൽ പ്രീമിയം പണമായല്ലാതെ നൽകണം.

ബിസിനസ് ചിലവുകൾ

നിങ്ങൾ ബിസിനസ് നടത്തുകയാണെങ്കിൽ 10,000 രൂപയ്ക്ക് മുകളിൽ പണമായി കൊടുത്ത ചിലവുകൾക്ക് നികുതി കിഴിവ് അവകാശപ്പെടാൻ സാധിയ്ക്കില്ല.

ഇടപാടുകൾ എങ്ങനെ വേണം?

ഇത്തരം സാഹചര്യങ്ങളിൽ പണമിടപാടു നടത്തുമ്പോൾ നേരിട്ട് കറൻസി നൽകുന്നതു ഒഴിവാക്കി ഓൺലൈൻ ട്രാൻസ്ഫർ, ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ് തുടങ്ങിയ മറ്റു മാർഗങ്ങൾ സ്വീകരിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA