സ്ഥലം വിറ്റാൽ ടിഡിഎസ് അടയ്ക്കണേ

HIGHLIGHTS
  • സ്ഥലവിൽപനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആദായനികുതിവകുപ്പിലുണ്ട്
money
SHARE

ആദായനികുതി നിയമപ്രകാരം ഭൂമി, കെട്ടിടം മുതലായ സ്വത്തുക്കൾ കൈമാറ്റം ചെയ്യുമ്പോൾ വില 50 ലക്ഷമോ അതിലധികമോ ആണെങ്കിൽ സ്ത്രോതസ്സിൽ തന്നെ നികുതി(TDS) പിടിച്ച് അടക്കേണ്ടതാണ്. ആധാരം റജിസ്റ്റർ ചെയ്യുന്ന തീയതിക്കു മുമ്പാണ് ഇപ്രകാരം TDSഅടയ്ക്കേണ്ടത്. സ്ഥലം വിൽക്കുന്ന വ്യക്തി ആദായനികുതി നിയമത്തിന്റെ നിർവചനത്തിൽ ഇന്ത്യയിലെ താമസക്കാരനാണെങ്കിൽ വിൽക്കുന്ന വിലയുടെ ഒരു ശതമാനവും പ്രവാസിയാണെങ്കിൽ 20.80 ശതമാനവുമാണ് നികുതിപിടിക്കേണ്ടത്. നികുതി പിടിച്ചു എന്നുറപ്പുവരുത്തി അതുമായി ബന്ധപ്പെട്ട രേഖകൾ സ്ഥലം രജിസ്റ്റർ ചെയ്യുന്ന റജിസ്ട്രാർക്കു നൽകിയെങ്കിൽ മാത്രമേ ആധാരം നടക്കുകയുള്ളൂ.

സ്ഥലവില അമ്പതു ലക്ഷത്തിൽ താഴെയാണെങ്കിലും ഉൾനാടൻ ഗ്രാമപ്രദേശത്തെ കാർഷിക ഭൂമിയാണ് കൈമാറ്റം ചെയ്യുന്നതെങ്കിലും ഇങ്ങനെ TDS പിടിക്കേണ്ടതില്ല– സ്ത്രോതസ്സിൽ നികുതി പിടിച്ചതിന്റെ സർട്ടിഫിക്കറ്റ് ((form 16 B) സ്ഥലം വാങ്ങുന്ന ആൾ‍ വിൽക്കുന്ന ആൾക്ക് നൽകേണ്ടതാണ്. സ്ഥലവിലയിൽനിന്നും TDS തുക കിഴിച്ച് ബാക്കിത്തുക സ്ഥല ഉടമയക്ക് നൽകിയാൽ മതി. സ്ഥലമുടമ തന്റെ ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ സ്ഥലവിൽപനയുമായി ബന്ധപ്പെട്ട മൂലധനലാഭനികുതി കണക്കുകൂട്ടി അതും കൂടി ചേർത്ത് വേണം റിട്ടേൺ സമർപ്പിക്കേണ്ടത്. സ്ഥലവിൽപനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആദായനികുതിവകുപ്പിന്റെ പക്കലുണ്ട് എന്ന ബോധ്യത്തോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത്.

സ്ഥലം വാങ്ങിയ ആൾ ശ്രദ്ധിക്കേണ്ട കാര്യമാണ് സ്ഥലവിലയായി നൽകിയ തുകയ്ക്ക് മതിയായ സോഴ്സ് ഉണ്ടോ എന്നത് – സ്ഥലവില്പനയുമായി ബന്ധപ്പെട്ട് TDS അടക്കുന്ന വ്യക്തിക്ക് TAN നമ്പർ എടുക്കേണ്ടതില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA