ആദായ നികുതിയുടെ ആദ്യഗഡു അടയ്ക്കാനുള്ള അവസാന ദിവസം നാളെ

HIGHLIGHTS
  • മുൻകൂർ നികുതി ഗഡുക്കളായി അടയ്ക്കാം
tax time
SHARE

2019–20 സാമ്പത്തിക വർഷത്തിലേക്ക് ബാധകമായി ആദായ നികുതിയുടെ ആദ്യഗ‍ഡു അടയ്ക്കേണ്ട തിയതി ജൂൺ 15, അതായത് നാളെയാണ്.ആദായനികുതി നിയമപ്രകാരം നികുതി ബാധ്യത 10000 രൂപയോ അതിലധികമോ ആണെങ്കിൽ നടപ്പ് സാമ്പത്തിക വർഷം തന്നെ നികുതിദായകര്‍ മുഴുവൻ നികുതിയും അടയ്ക്കണമെന്നാണ് നിയമം. എന്നാൽ 60 വയസു കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് ബിസിനസ്  വരുമാനവും പ്രൊഫഷണൽ വരുമാനവുമില്ലെങ്കിൽ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല.

മുൻകൂർ നികുതി ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യം നിയമത്തിലുണ്ട്. മൊത്തം വാർഷിക നികുതി കണക്കാക്കി അതിന്റെ 15 ശതമാനം ജൂണ്‍ 15നു മുമ്പു അടയ്ക്കേണ്ടതാണ്. 45 ശതമാനം സെപ്തംബർ 15നു മുമ്പും 75 ശതമാനം ഡിസംബർ 15നു മുമ്പും 100 ശതമാനവും മാർച്ച് 15ാം തിയതിയ്ക്കകവുമാണ് നൽകേണ്ടത്. അനുമാന നിരക്കിൽ വരുമാനം കണക്കാക്കി നികുതി അടയ്ക്കുന്നവർ നടപ്പു സാമ്പത്തിക വർഷം മാർച്ച് 15 നു മുമ്പ് മുഴുവൻ തുകയും ഒറ്റ ഗഡുവായി അടച്ചാൽ മതി.

മുൻകൂർ നികുതി അടയ്ക്കുമ്പോൾ സ്വന്തം ക്രെഡിറ്റിൽ വരുന്ന സ്രോതസിൽ നിന്നു പിടിക്കേണ്ട നികുതി (ടി ഡി എസ്) എന്തെങ്കിലുമുണ്ടെങ്കിൽ അതു കഴിഞ്ഞുള്ള ബാക്കി തുക അടച്ചാൽ മതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA