ADVERTISEMENT

കാശ് കൈവശം സൂക്ഷിക്കുന്നതിനും ഇടപാടു നടത്തുന്നതിനും ഇപ്പോൾ ചില നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതു സംബന്ധിച്ച്  പല ആശയക്കുഴപ്പങ്ങളിപ്പോഴുമുണ്ട്.അതായത് ബാങ്ക് അക്കൗണ്ടിൽ ഒരു വർഷം 10 ലക്ഷം രൂപയ്ക്കു മുകളിൽ ഇടപാടുകൾ നടന്നാൽ ആദായനികുതി വകുപ്പുകാർ പിടികൂടും എന്നുണ്ടെങ്കിലും അതേകുറിച്ച് അധികമാര്‍ക്കും അറിയില്ല. ഇത്തരം ചില കാര്യങ്ങൾ അറിഞ്ഞു വെച്ചാൽ സുരക്ഷിതമായി ഇടപാടു നടത്താനതു സഹായിക്കും.

വകുപ്പ് 285BA പ്രകാരം പറഞ്ഞിരിക്കുന്ന ഇനങ്ങളിലുള്ള, ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി അവ ആദായനികുതി വകുപ്പിലേക്കു റിപ്പോർട്ട് ചെയ്യാൻ  ചില സ്ഥാപനങ്ങളെയും ചില തസ്തികകളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഗവൺമെന്റ് ഉദ്യോഗസ്ഥർ, സബ്-റജിസ്ട്രാർ, മോട്ടോർ വെഹിക്കിൾ റജിസ്ട്രാർ, പോസ്റ്റ് മാസ്റ്റർ ജനറൽ, കലക്ടർ,സ്റ്റോക് എക്സ്ചേഞ്ചുകൾ, ധനകാര്യ സ്‌ഥാപനങ്ങൾ മുതലായവരെയാണ് ഇങ്ങനെ ഇടപാടുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്.

വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ, നിക്ഷേപങ്ങളെ ക്കുറിച്ചുള്ള വിവരങ്ങൾ, വായ്പകളെയും ഡിപ്പോസിറ്റുകളെയും സംബന്ധിച്ച  വിവരങ്ങൾ തുടങ്ങിയവയാണ് വകുപ്പ് 285BA പ്രകാരം ഇടപാടുകാരന്റെ PAN നമ്പർ അടക്കം റിപ്പോർട്ട് ചെയ്യപ്പെടേണ്ട ഇടപാടുകൾ/ വിവരങ്ങൾ. നിയമത്തിലെ  വകുപ്പ് 114E പ്രകാരം ഈ പരിധികളെക്കുറിച്ചും, റിപ്പോർട്ട് ചെയ്യപ്പെടേണ്ട ഇടപാടുകൾ ഏതൊക്കെയാണെന്നും, റിപ്പോർട്ട് ചെയ്യേണ്ട ചുമതല ആർക്കാണെന്നും റിപ്പോർട്ട് ചെയ്യേണ്ട ഫോർമാറ്റ് എന്തെന്നും (ഫോം 61A) കൂടുതൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഉദാഹരണം താഴെ കൊടുക്കുന്നു.

1. 50 ലക്ഷം രൂപയോ അതിനുമേലോ കറന്റ് അക്കൗണ്ടിൽനിന്നു  പണമായി പിൻവലിക്കുകയോ അക്കൗണ്ടിലേക്കു നിക്ഷേപിക്കുകയോ ചെയ്താൽ ആ ഇടപാട് റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ ബാങ്കിന് ചുമതലയുണ്ട്. കറന്റ് അക്കൗണ്ട് അല്ലാത്ത അക്കൗണ്ട് ആണെങ്കിൽ 10 ലക്ഷമാണു പരിധി.

2. ഒരു കമ്പനിയുടെ ഷെയർ വാങ്ങുന്നതിനായി 10 ലക്ഷം രൂപയ്ക്കു മേൽ കിട്ടുന്ന തുകകൾ റിപ്പോർട്ട് ചെയ്യാൻ കമ്പനിക്കു ബാധ്യതയുണ്ട്.

ലേഖകൻ കൊച്ചിയിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണ്

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com