റിട്ടേൺ വൈകിയാൽ 10,000 രൂപ വരെ പിഴ

tax%20return
SHARE

കൃത്യമായി ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തവർക്ക് കനത്ത പിഴയൊടുക്കേണ്ടി വന്നേക്കും. ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അതിനുള്ളിൽ അതു കൃത്യമായി സമർപ്പിക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ വലിയ തുകയാകും പിഴയായി നൽകേണ്ടി വരിക.

ജൂലൈ 31 നു ശേഷം ഡിസംബർ 31 നകം ആണ് റിട്ടേൺ നൽകുന്നതെങ്കിൽ 5,000 രൂപയാണ് പിഴ. ആ സമയപരിധിയും കഴിഞ്ഞാൽ 10,000 രൂപ പിഴയൊടുക്കേണ്ടി വരും. എന്നാൽ അഞ്ചു ലക്ഷം രൂപയിൽ താഴെയാണ് നിങ്ങളുടെ നികുതി വിധേയ വരുമാനം എങ്കിൽ പിഴ 1,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA