ഐ.റ്റി.ആര്‍-1 ഇനി എളുപ്പത്തില്‍ ഫയല്‍ ചെയ്യാം

digital
SHARE

ആദായ നികുതി സമര്‍പ്പിക്കുന്നവരെ സഹായിക്കുന്നതിനായി  ഐ.റ്റി.ആര്‍ ഫയലിങ് എളുപ്പമാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന റിട്ടേണുകളില്‍ ഐ.റ്റി.ആര്‍- 1 ഫോം ആദായ നികുതി വകുപ്പില്‍ നിന്ന് തന്നെ  പൂരിപ്പിച്ചു നല്‍കും എന്നാണ് റിപ്പോര്‍ട്ട്.

നികുതിദായകന്റെ സാലറി, ബാങ്ക് വിവരങ്ങള്‍,എഫ്.ഡി, ടേം ഡിപ്പോസിറ്റ് ഇന്ററസ്റ്റ് വരുമാനം, റ്റി.ഡി.എസ് വിവരങ്ങള്‍ മുതലായവയാണ് പൂരിപ്പിച്ച് നല്‍കുന്നത്. ആദായ നികുതി വകുപ്പ് 89 പ്രകാരമുള്ള നികുതി ഇളവുകളും വേരിഫിക്കേഷന്‍ വിവരങ്ങളും നികുതി ദായകര്‍ പൂരിപ്പിച്ചു സമയം കളയേണ്ടി വരില്ല.

മുമ്പ് ഈ വിവരങ്ങള്‍ എല്ലാം നികുതി ദായകര്‍ തന്നെ സ്വയം പൂരിപ്പിച്ച് നല്‍കണം ആയിരുന്നു. പാന്‍കാര്‍ഡ് ഉപയോഗിച്ച്   26 AS ഫോം, മുന്‍ വര്‍ഷം സമര്‍പ്പിച്ച റിട്ടേണ്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആകും സോഫ്റ്റ് വെയര്‍ വിവരങ്ങള്‍ പൂരിപ്പിക്കുക.ഇതില്‍ തിരത്തലുകളോ പൊരുത്തക്കേടുകളോ ഉണ്ടെങ്കില്‍ നികുതി ദായകര്‍ക്ക് സ്വയം എഡിറ്റ് ചെയ്യാനാകും.
ഐ.റ്റി.ആര്‍ -1, www.incometaxindiaefiling.gov.in എന്ന സൈറ്റിലൂടെ എക്‌സെല്‍, ജാവ യൂട്ടിലിറ്റി എന്നിവ ഉപയോഗിച്ച് ഫയല്‍ ചെയ്യുമ്പോഴാകും വിവരങ്ങള്‍ നല്‍കപ്പെടുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA