എളുപ്പത്തില്‍ എങ്ങനെ ആദായ നികുതി റിട്ടേണ്‍ ഇ ഫയല്‍ ചെയ്യാം

HIGHLIGHTS
  • ഇളവുകള്‍ക്കു മുമ്പ് 2.5 ലക്ഷം രൂപയില്‍ കൂടുതലുണ്ടെങ്കിൽ റിട്ടേണ്‍ ഫയല്‍ ചെയ്യണം
tax return
SHARE

ആര്‍ക്കൊക്കെ ഇ ഫയലിങ് നിര്‍ബന്ധം?

ജൂലൈ 31 ആണ് 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി. കടലാസ് രൂപത്തിലുള്ള ഫോം പൂരിപ്പിച്ച് ഇന്‍കംടാക്‌സ് ഓഫീസില്‍ നേരിട്ടും  ഇന്‍കംടാക്‌സ് ഇന്ത്യ ഇ ഫയലിങ് എന്ന വൈബ്‌സൈറ്റ് വഴി ഓണ്‍ലൈനായും റിട്ടേണ്‍ ഫയല്‍ ചെയ്യാം. എന്നാല്‍ കടലാസ് ഫോം പൂരിപ്പിച്ച് നേരിട്ട് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസരം 80 വയസോ അതില്‍ കൂടുതലോ ഉള്ള മുതിര്‍ന്ന പൗരന്മാർക്കു മാത്രമേയുള്ളൂ. ബാക്കിയുള്ളവരെല്ലാം റിട്ടേണ്‍ ഓണ്‍ലൈനായി ഇ ഫയല്‍ ചെയ്യുകതന്നെ വേണം.

ഇവര്‍ക്കെല്ലാം ഇ ഫയലിങ് നിര്‍ബന്ധമാണ്

1. വാര്‍ഷിക മൊത്ത വരുമാനം സെക്ഷന്‍ 80 സി മുതല്‍ യുവരെയുള്ള ഇളവുകള്‍ കിഴിക്കും മുമ്പ് 2.5 ലക്ഷം രൂപയില്‍ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ ഇ ഫയല്‍ ചെയ്യണം.

2. പ്രായം 60നും 80നും ഇടയിലുള്ള സീനിയര്‍സിറ്റിസണ്‍ ആണെങ്കില്‍ മൊത്ത വാര്‍ഷിക പരിധി മൂന്നുലക്ഷമാണ്.

3.വാര്‍ഷിക വരുമാനം 2.5 ലക്ഷത്തില്‍ കുറവുള്ളവരും റീ ഫണ്ടിന് ( അധികമായി റ്റി.ഡി.എസ് അഥവ മുന്‍ൂകര്‍ നികുതി പിടിക്കുകയും അവ തിരികെ ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍) അര്‍ഹതയുണ്ടെങ്കില്‍ റിട്ടേണ്‍ ഇഫയല്‍ ചെയ്യണം.
4. നഷ്ടം കാരിഫോര്‍വേഡ് ചെയ്യാനുള്ളവരും  ഇ ഫയല്‍ ചെയ്യണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA