റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കിൽ പിഴ ഉറപ്പ്

calculation
SHARE

നിശ്ചിത സമയത്തിനുള്ളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ആദായനികുതി വകുപ്പ് നികുതി ദായകരില്‍ നിന്ന് പിഴ ഈടാക്കും. ജൂലൈ 31 ആണ് പിഴയില്ലാതെ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി. ഇതിനുശേഷം ഡിസംബര്‍ 31നകമാണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ 5000 രൂപയാണ് പിഴ. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ പിന്നെയും വൈകുകയും അടുത്തവര്‍ഷം മാര്‍ച്ച് 31 ന് മുമ്പായിട്ടാണ് ഫയിലിങ് നടത്തുകയും ചെയ്യുന്നതെങ്കില്‍ പിഴ 10,000 രൂപയാണ്. എന്നാല്‍ വാര്‍ഷിക മൊത്ത വരുമാനം 5 ലക്ഷം രൂപയില്‍ താഴെയാണ് എങ്കില്‍ പരമാവധി പിഴ 1,000 രൂപയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA