ആദായ നികുതി പരിധി മൂന്ന് ലക്ഷമാക്കുമോ?

all in one
SHARE

ആദായ നികുതി പരിധി മൂന്ന് ലക്ഷം എങ്കിലും ആക്കുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ. ഇപ്പോൾ അത് 2.5 ലക്ഷം രൂപയാണ്. നേരത്തെ ഇത് 2 ലക്ഷം രൂപയായിരുന്നു.പരിധി 2.5 ലക്ഷം രൂപ ആക്കിയത് ആദ്യ മോദി സർക്കാറാണ്. അഞ്ചു വർഷത്തിനു ശേഷം പുതിയ സർക്കാറിന്റെ കന്നി ബജറ്റിൽ ഇതുണ്ടാകും എന്നാണ് പൊതവേയുള്ള പ്രതീക്ഷ.

സെക്ഷൻ 80 സി പരിധി 1.5 ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷം എങ്കിലും ആയി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാണ്യപ്പെരുപ്പ നിരക്കിലെ വർധന, ജീവിത ചിലവിലെ ഉയർച്ച തടങ്ങിയവ പരിഗണിക്കുമ്പോൾ ഇത് സർക്കാറിന് ബോധ്യമാകും എന്നാണ് ശമ്പള വരുമാനക്കാർ പ്രതീക്ഷിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA