ഓഹരി വില്‍ക്കുമ്പോഴും ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് വില്‍ക്കുമ്പോഴും കിട്ടുന്ന ലാഭത്തിന് ഇന്‍ഡക്‌സേഷന്‍ ബനിഫിറ്റ് നല്‍കാതെ 10 ശതമാനം നികുതി 2018 ല്‍ ഏര്‍പ്പെടുത്തിയത് നിക്ഷേപകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു. അതേവരെ ഒരു വര്‍ഷം കൈവശം വെച്ചശേഷം ഓഹരി വില്‍ക്കുമ്പോള്‍ കിട്ടുന്ന മുഴുവന്‍ ലാഭവും നികുതി വിമുക്തമായിരുന്നു. ഓഹരിയോ മ്യൂച്വല്‍ ഫണ്ടോ വില്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുന്ന തുകയ്ക്കു മതി നികുതി എങ്കിലും അത് നിക്ഷേപകരെ ഏറെ നിരാശരാക്കിയിരുന്നു. 2019 ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ഇതില്‍ എന്തെങ്കിലും ഇളവ് കിട്ടുമെന്ന് കരുതിയെങ്കിലും ഒന്നും ലഭിച്ചില്ല. ഇത്തവണത്തെ ബജറ്റിലെങ്കിലും അല്‍പ്പം ഇളവ് പ്രതീക്ഷിച്ചിരിക്കുകയാണ് ഓഹരി നിക്ഷേപകര്‍.
ലാഭത്തിലുള്ള നികുതി ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ച് ഒാഹരി നിക്ഷേപകര്‍

SHOW MORE