ബജറ്റ്: സ്റ്റാര്‍ട്ടപ്പുകള്‍ പ്രതീക്ഷിക്കുന്നത്

lady
SHARE

 പുതിയ ഗവണ്‍മെന്റിന്റെ കന്നി ബജറ്റില്‍ സ്റ്റാര്‍ട്ടപ്പ് ലോകവും പല ആശ്വസങ്ങളും പ്രതീക്ഷിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനം നികുതിയുമായി ബന്ധപ്പെട്ടതാണ്. ഏഞ്ചല്‍ ടാക്‌സ്, മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്‌സ്, ജി.എസ്.റ്റി തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. ഓള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്‌സില്‍ നിന്ന് ഏഞ്ചല്‍ ടാക്‌സ് ഈടാക്കില്ല എന്ന ഗവണ്‍മെന്റ് പറയുമ്പോഴും ഇപ്പോഴും അതില്‍ വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ ബജറ്റ് ദിശാസൂചികയാകുമെന്ന് ഈ രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നു. രാജ്യത്തുള്ള പല ഏയ്ഞ്ചല്‍ നിക്ഷേപകരും ഇതുമൂലം നിക്ഷേപത്തിന് മടിക്കുന്ന സാഹചര്യം ഇല്ലാതാകും എന്നുമുള്ള പ്രതീക്ഷയിലാണ് അവര്‍. ജി.എസ്.റ്റി റീ ഫണ്ടിലുണ്ടാകുന്ന കാലതാമസമാണ് സ്റ്റാര്‍ട് അപുകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA