രണ്ടാമത്തെ വീടിനുള്ള ഭവന വായ്പ: ഇളവ് തിരിച്ചുവരുമോ?

happy-home
SHARE

ഭവന വായ്പയില്‍ ലഭിച്ചിരുന്ന വലിയ ഇളവ് 2017ല്‍ നിര്‍ത്തലാക്കിയതിന്റെ ആഘാതത്തില്‍ നിന്ന് ശമ്പളവരുമാനക്കാര്‍ ഇതുവരെ മുക്തരായിട്ടില്ല. ഗണ്യമായ രീതിയില്‍ നികുതി ഇളവ് നേടാമായിരുന്ന മാര്‍ഗം ഒറ്റയടിക്കാണ് അന്ന് ആരുമറിയാതെ നിര്‍ത്തലാക്കിയത്. ഭവന വായ്പയെടുത്ത് രണ്ടാമതൊരു വീട് പണിത് വാടകയ്ക്ക് കൊടുത്താല്‍ പരിധിയില്ലാതെ നികുതിയിളവ് നേടാമായിരുന്നു. അതായത് വാര്‍ഷിക ഭവനവായ്പ തിരിച്ചടവ് തുകയില്‍  നിന്ന്,  ലഭിക്കുന്ന വാടക വരുമാനം കുറച്ചാല്‍ കിട്ടുന്ന തുക നെഗറ്റീവ് ഇന്‍കമായി കാണിച്ച് നേരിട്ട് മൊത്ത വരുമാനത്തില്‍ നിന്ന് കുറയ്ക്കാമായിരുന്നു അതുവരെ. 2018 ല്‍ ഇത്തരത്തിലെ വാടകയ്ക്ക് നല്‍കുന്ന വീടിന്റെ ഭവനവായ്പാ ഇളവ് രണ്ട് ലക്ഷം രൂപയായിട്ടാണ് പരിമിതപ്പെടുത്തിയത്. അന്ന് അതിനുപറഞ്ഞ കാരണം ഒരു വീട് മാത്രമുള്ളവരോട് കാണിക്കുന്ന അനീതിയാണ് അതെന്നും അതിനാല്‍ ആ ആനുകൂല്യം നിര്‍ത്തലാക്കുന്നു എന്നുമാണ്. പിന്നീട് വര്‍ഷം രണ്ട് കഴിഞ്ഞിട്ടും ആരും അതേക്കുറിച്ച് ഒന്നും പറഞ്ഞതുമില്ല. ഇക്കുറിയെങ്കിലും അത് തിരിച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ശമ്പള വരുമാനക്കാര്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA