കൃത്യമായി പ്ലാൻ ചെയ്താൽ 7.5 ലക്ഷം വരെ ആദായ നികുതി വേണ്ട

income-tax
SHARE

രണ്ടര ലക്ഷം മുതലുളള വരുമാനത്തിനു ആദായ നികുതിയുണ്ട്. പക്ഷേ 7.5ലക്ഷത്തിനു വരെ നിങ്ങൾക്ക് നികുതി കൊടുക്കാതിരിക്കാം. കഴിഞ്ഞ ബജറ്റിൽ നിർദേശിച്ചതും ഈ ബജറ്റ് മുതൽ പ്രാബല്യത്തിൽ  വരുന്നതുമായ നിർദ്ദേശം ആണ് അതിനുള്ള അവസരം നിങ്ങൾക്ക് തരുന്നത്. ഇപ്പോഴത്തേ സ്ലാബ് പ്രകാരം 2.5 ലക്ഷത്തിനു മുകളിൽ ഉള്ള വരുമാനത്തിനു ആദായ നികുതി ഉണ്ട്. പക്ഷേ നിങ്ങളുടെ മൊത്തം നികുതി ബാധക വരുമാനം 5 ലക്ഷം രൂപയ്ക്ക് താഴെയാണെങ്കിൽ നിങ്ങളുടെ മൊത്തം നികുതിയ്ക്കും റിബേറ്റ് കിട്ടും.

മൊത്തം നികുതി ബാധക വരുമാനം 5 ലക്ഷത്തിനു താഴെയാക്കിയാൽ നയാ പൈസ നികുതി നൽകേണ്ട. അതായത് ആദ്യത്തേ 2.5 ലക്ഷത്തിനു നികുതിയില്ല. അതു കഴിഞ്ഞിട്ടുള്ള നികുതി വിധേയ വരുമാനം 5 ലക്ഷത്തിനു താഴെ നിർത്താൻ നിങ്ങൾക്ക് കഴിയുമോ എന്നതാണ് ചോദ്യം. കഴിഞ്ഞാൽ 7.5 ലക്ഷം വരെയുള്ള ആദായ നികുതി പൂർണ്ണമായി ഒഴിവാക്കാം. പക്ഷേ നികുതി വിധേയ വരുമാനം 5 ലക്ഷത്തിനു താഴെ നിർത്താൻ കഴിഞ്ഞില്ലെങ്കിൽ? അങ്ങനെ വന്നാൽ ആദ്യത്തെ 2.5ലക്ഷ൦ കഴിഞ്ഞ ിട്ടുള്ള മൊത്തം തുകയ്ക്കും നികുതി നൽകണം.

അതായത് കൃത്യമായി പ്ലാൻ ചെയ്താൽ 7.5 ലക്ഷം വരെ നികുതി വിമുക്തമാക്കാം. ഇല്ലെങ്കിൽ 2.5 ലക്ഷത്തിനു മുകളിൽ ഉള്ള വരുമാനത്തിനു നികുതി നൽകേണ്ടി വരും. 80 സിയിലെ 1.5 ലക്ഷം, എൻപിഎസിനുള്ള അര ലക്ഷം, ഭവന വായ്പ പലിശ-ഹെൽത്ത് പ്രീമീയം എന്നിവയുടെ  ഇളവുകളും ഫലപ്രദമായി ഉപയോഗിച്ചാൽ 7.5-8 ലക്ഷം വരെയുള്ള വരുമാനം നികുതി വിമുക്തമാക്കാൻ ബുദ്ധിമുട്ടുണ്ടുട്ടാകില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA