രാജ്യത്തെ ഏറ്റവും മികച്ച റിട്ടയര്‍മെന്റ് പദ്ധതികളിലൊന്നായ എന്‍.പി.എസ് ഇപ്പോള്‍ പൂര്‍ണമായും നികുതി മുക്തം. നേരത്തെ നിക്ഷേപിക്കുമ്പോഴും മൂലധനം വളരുമ്പോഴും നികുതി മുക്തമായിരുന്നു എങ്കില്‍ ഇപ്പോള്‍ കാലവധി എത്തുമ്പോള്‍ പിന്‍വലിക്കുന്ന തുകയെയും ആദായ നികുതിയില്‍ നിന്ന് മുക്തമാക്കിയതായി ധനമന്ത്രി പ്രഖ്യാപിച്ചു. അതോടെ നിങ്ങള്‍ നിക്ഷേപിക്കുന്ന തുകയ്ക്കും അതിന്റെ മൂലധന നേട്ടത്തിനും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന പണത്തിനും ആദായ നികുതി നല്‍കേണ്ട. നിലവില്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ടിന് ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്. ഇ.ഇ.റ്റി സ്റ്റാറ്റസില്‍ നിന്ന് ഇ.ഇ.ഇ സ്റ്റാറ്റസിലേക്ക് എന്‍.പി.എസ് മാറിയത് നിക്ഷേപകര്‍ക്ക് ഏറെ അനുഗ്രഹമാണ്.
എന്‍.പി.എസ്: ഇനി പൂര്‍ണമായും നികുതി മുക്തം

SHOW MORE