ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഇ– ഫയലിങ്; പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

HIGHLIGHTS
  • പല വിവരങ്ങളും ഓട്ടോ ഫില്ലായി ഫോമില്‍ സ്വയം രേഖപ്പെടുത്തപ്പെടും
calculating-1
SHARE

പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ വര്‍ഷംമുതല്‍ ശമ്പളവരുമാനക്കാര്‍ ഫയലിങിനായി ഉപയോഗിക്കേണ്ട ഫോം ഐ.ടി.ആര്‍ 1 വളരെ ലളിതമാക്കിയിരിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനം നികുതിദായകനെ സംബന്ധിച്ചിടത്തോളം പല വിവരങ്ങളും ഓട്ടോ ഫില്ലായി ഫോമില്‍ സ്വയം രേഖപ്പെടുത്തപ്പെടുമെന്നതാണ്. അതായത് ഇത്തരം വിവരങ്ങള്‍ നികുതി ദായകന്‍ നേരിട്ട് രേഖപ്പെടുത്തേണ്ടതില്ല.

ഇന്‍കംടാക്‌സ് ഇന്ത്യ ഇ-ഫയലിങ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ പാന്‍ ഡാറ്റബേസിലുള്ള വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി ഐ.ടി.ആര്‍ ഫോമില്‍ രേഖപ്പെടുത്തപ്പെടും. പാന്‍ നമ്പര്‍, പാന്‍കാര്‍ഡിലെ പേര്, ജനനത്തിയതി, തുടങ്ങിയവ ഇങ്ങനെ രേഖപ്പെടുത്തപ്പെടും. വിലാസം, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ മെയ്ല്‍ ഐ.ഡി എന്നിവയും ഇ-ഫയലിങിന്റെ പ്രൊഫൈലില്‍ നിന്ന് സ്വയം രേഖപ്പെടുത്തപ്പെടും. അടച്ച ടാക്‌സ്, ടി.ഡി.എസ് തുക, ടാക്‌സ് കളക്ടറ്റഡ് അറ്റ് സോഴ്‌സ്(ടി.സി.എസ്) തുടങ്ങിയവ നികുതിദായകന്റെ 26 A S സ്‌റ്റേറ്റ്‌മെന്റില്‍ നിന്ന് ബന്ധപ്പെട്ട കോളത്തില്‍ രേഖപ്പെടുത്തപ്പെടും.

തൊഴില്‍ ഉടമ ശമ്പളക്കാരില്‍ നിന്ന് മുന്‍കൂറായി പിടിച്ച ആദായ നികുതി കേന്ദ്രഗവണ്‍മെന്റില്‍ അടച്ചതിന്റെ സ്റ്റേറ്റ്‌മെന്റാണ് 26 A.S. നിങ്ങളുടെ തൊഴിലുടമ ആദായ നികുതി സ്ലാബുകള്‍ക്ക് വിധേയമായി ശമ്പളക്കാരുടെ വരുമാനം കണക്കാക്കി മൂന്നുമാസം കൂടുമ്പോള്‍ ഗവണ്‍മെന്റിലേക്ക് സ്റ്റേറ്റ്‌മെന്റ് നല്‍കുന്നുണ്ട്. 24 Q എന്നാണ് ഇതിന്റെ പേര്. ഐ.ടി.ആര്‍ ഫോമില്‍ 24 Q വിലെ രണ്ടാം അനെക് ഷറിലുള്ള വിവരങ്ങള്‍ നേരിട്ട് രേഖപ്പെടുത്തപ്പെടും.

കഴിഞ്ഞവര്‍ഷത്തെ നികുതി റിട്ടേണ്‍ ഫോമിലുള്ള ഹൗസ് പ്രോപ്പര്‍ട്ടിവിവരവും ബാങ്ക് അക്കൗണ്ട് വിവരവും ഇതുപോലെ രേഖപ്പെടുത്തും. സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ വിവരവും 26 A S ല്‍ നിന്ന് എടുക്കും. ഇവയില്‍ മാറ്റങ്ങളുണ്ട് എങ്കില്‍ അതിനനുസരിച്ച് അതതു കോളങ്ങളില്‍ വ്യത്യാസം വരുത്താവുന്നതാണ്. ഐ.ടി.ആര്‍ ഫയലിങിന് മുമ്പ് ചില കാര്യങ്ങളില്‍ ഏറെ ജാഗ്രതയും ശ്രദ്ധയും അത്യാവശ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA