ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഇ–ഫയലിങ്; വരുമാനവും നികുതിയും കണക്കാക്കാം

black-money-laundering
SHARE

ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഇ–ഫയലിങ് സ്വയം ചെയ്യാം-5

ആദായ നികുതി റിട്ടേണ്‍ ഫോമിലെ ഏറ്റവും സുപ്രധാന ഭാഗമാണിത്. നിങ്ങളുടെ വരുമാനത്തെ സംബന്ധിച്ച പ്രധാന വിവരങ്ങള്‍ ബന്ധപ്പെട്ട ഉറവിടങ്ങളില്‍ നിന്ന് ഓട്ടോമാറ്റിക്കായി ഫോമില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കും. ചിലവുകള്‍, കിഴിവുകള്‍ തുടങ്ങിയ വിവരങ്ങള്‍ നിങ്ങള്‍ നേരിട്ട് നല്‍കേണ്ടിവരും. എല്ലാ വിവരങ്ങളും ശരിയായി പരിശോധിച്ച് തിരുത്തല്‍ അനുവദിക്കപ്പെട്ടിട്ടുള്ള കോളങ്ങളില്‍ അത് രേഖപ്പെടുത്തണം.

ഐ.ടി.ആര്‍-1 ലെ പാര്‍ട്ട് ബി ഭാഗമാണിത്. ആദ്യ കോളം ഗ്രോസ് സാലറിയാണ്. പാര്‍ട്ട് എ, ബി, സി എന്നിങ്ങനെ ഇതിന് മൂന്ന് ഉപവിഭാഗമുണ്ട്. എയില്‍ ശമ്പള ഇനത്തില്‍ കിട്ടുന്ന വാര്‍ഷിക തുകയാണ് രേഖപ്പെടുത്തേണ്ടത്. തൊഴില്‍ ഉടമ നിങ്ങള്‍ക്ക് തരുന്ന ഫോം 16 ലെ പാര്‍ട്ട് ബിയില്‍ ഈ തുക രേഖപ്പെടുത്തിയിട്ടുണ്ടാകും. അതാണ് ഇവിടെ നല്‍കേണ്ടത്. ബിയില്‍ ശമ്പളത്തിനുപുറമെ ലഭിച്ചിട്ടുള്ള ആനുകൂല്യങ്ങളുടെ മൂല്യം തുകയില്‍ രേഖപ്പെടുത്തണം. സിയില്‍ ശമ്പളത്തിനും ആനൂകൂല്യത്തിനും പുറമെ തൊഴിലുടമ എന്തെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ അതും രേഖപ്പെടത്തണം. ഏതെങ്കിലും പാരിതോഷികമോ നഷ്ടപരിഹാരമോ ഒക്കെ ഇതിന്റെ പരിധിയില്‍ വരും.

ഈ മൂന്ന് ഉപവിഭാഗങ്ങളിലും ചേര്‍ത്ത സംഖ്യയുടെ ആകെത്തുകയാണ് മുകളിലത്തെ ഗ്രോസ് സാലറി കോളത്തില്‍ വരിക. അത് സിസ്റ്റംതന്നെ ഓട്ടോമാറ്റിക്കായി കണക്കാക്കി രേഖപ്പെടുത്തും. പെന്‍ഷന്‍ വരുമാനക്കാര്‍ സാലറി കോളത്തില്‍ പെന്‍ഷന്‍ തുകയാണ് രേഖപ്പെടുത്തേണ്ടത്. അടുത്തത് എക്‌സംപ്റ്റ് ഇന്‍കം ആണ്. ലീവ് ട്രാവല്‍ അലവന്‍സ്, ഹൗസ് റെന്റ് അലവന്‍സ്, എൻഡ് ലീവ് എന്‍കാഷ്‌മെന്റ്, തുടങ്ങിയവ സെലക്ട് ചെയ്ത് ഓരോന്നിന്റെയും കോളത്തില്‍ തുക രേഖപ്പെടുത്തണം. അടുത്ത കോളം നെറ്റ് സാലറി എത്രയെന്ന് രേഖപ്പെടുത്താനുള്ളതാണ്. അത് എത്രയെന്ന് സിസ്റ്റം തന്നെ കണക്കൂകൂട്ടി ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തിക്കൊള്ളും.

ഇനി നികുതി ദായകന് അര്‍ഹതപ്പെട്ട ഇളവുകളും കിഴിവുകളും രേഖപ്പെടുത്താനുള്ള ഭാഗമാണ്. (തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA