ഇൻകം ടാക്സ് റിട്ടേൺ ഇ ഫയലിങ്: നിര്‍ബന്ധമായും പൂരിപ്പിക്കേണ്ട കോളങ്ങള്‍ വിട്ടുകളയരുത്

161827239
Inserting a coin into a piggy bank
SHARE

ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഈ ഫയലിങ് സ്വയം ചെയ്യാം-4

നിര്‍ബന്ധമായും പൂരിപ്പിക്കേണ്ട എല്ലാ കോളങ്ങളിലും വിവരങ്ങള്‍ നല്‍കിയിരിക്കണം. 
ഐ.റ്റി.ആര്‍-1 ന്റെ ആദ്യ പേജ് പാര്‍ട്ട് A ജനറല്‍ ഇന്‍ഫര്‍മേഷന്‍ വിഭാഗമാണ്. ഇവിടെ നികുതിദായകനെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളെല്ലാം നല്‍കണം. പാന്‍ ഡാറ്റബേസിലെ വിവരങ്ങള്‍ എല്ലാം ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാകും. ഇല്ലെങ്കില്‍ നിങ്ങള്‍ തന്നെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തണം.
നേച്ചര്‍ ഓഫ് എംപ്ലോയ്‌മെന്റ് എന്ന കോളത്തില്‍ ഗവണ്‍മെന്റ്, പെന്‍ഷനേഴസ്, പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ പി.എസ്.യു, സ്വകാര്യ സ്ഥാപനങ്ങളിലാണെങ്കില്‍ അദേഴ്‌സ് എന്നിവയില്‍ ഉചിതമായത് സെലക്ട് ചെയ്യുക. ഇരുപതാമത്തെ കോളത്തില്‍ നല്‍കേണ്ടത് ഏതു വ്യവസ്ഥ പ്രകാരമാണ് നിങ്ങള്‍ ഈ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് എന്നാണ്. ഏതെങ്കിലും നോട്ടീസ് ആദായ നികുതി വകുപ്പില്‍ നിന്ന് ലഭിച്ചതുകൊണ്ടാണ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതെങ്കില്‍ അത് സെലക്ട് ചെയ്യുക. അതല്ല നിയമപ്രകാരം നിശ്ചിത തിയതിക്കകം റിട്ടേണ്‍ ഫയല്‍ ചെയ്യുകയാണ് എങ്കില്‍ അത് സെലക്ട് ചെയ്യുക. നേരത്തെ നല്‍കിയ റിട്ടേണില്‍ എന്തെങ്കിലും പിശക് പറ്റിയത് തിരുത്തി വീണ്ടും ഫയല്‍ ചെയ്യുകയാണ് എങ്കില്‍ ആ ഓപ്ഷന്‍ വേണം തിരഞ്ഞെടുക്കേണ്ടത്. രസീത് നമ്പര്‍, ആദ്യം റിട്ടേണ്‍ സമര്‍പ്പിച്ച തിയതി, നോട്ടീസ് ലഭിച്ച തിയതി തുടങ്ങിയവയും ബന്ധപ്പെട്ട കോളങ്ങളില്‍ രേഖപ്പെടുത്തണം. ഇത്രയും വിവരങ്ങള്‍ രേഖപ്പെടുത്തി ഒരിക്കല്‍ കൂടി വായിച്ച് നോക്കി ശരിയെങ്കില്‍ സേവ് ഡ്രാഫ്റ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം അടുത്ത പേജായ കംപ്യൂട്ടേഷന്‍ ഓഫ് ഇന്‍കം ആന്‍ഡ് ടാക്‌സിലേക്ക് പോകാം. ഈ ഫോം പൂരിപ്പിക്കേണ്ട വിധം നാളെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA