ആദായനികുതി നിയമത്തിലെ സെക്ഷന്‍ 16 പ്രകാരം കിഴിവിന് അര്‍ഹതയുള്ള അലവന്‍സുകളും ചിലവുകളുമാണ് ഇവിടെ നല്‍കേണ്ടത്. സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍(40,000 രൂപ), എന്റര്‍ടെയിന്‍മെന്റ് അലവന്‍സ്, പ്രൊഫണല്‍ ടാക്‌സ് എന്നിവയാണവ. ഇത്രയും വിവരങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ഇന്‍കം ചാര്‍ജബിള്‍ അണ്ടര്‍ സാലറിസ് എത്രയെന്ന് കംപ്യൂട്ടർ തനിയെ കണക്കാക്കും. അതായത് മൊത്തം ശമ്പളത്തിൽ നിന്ന് സെക്ഷന്‍ 16 പ്രകാരമുള്ള കിഴിവുകളും കുറച്ചതിനു ശേഷമുള്ള അറ്റ വരുമാനം എത്രയാണെന്നതാണിത്. ഓര്‍ക്കുക ആദ്യം ശമ്പളം, അലവന്‍സ് തുടങ്ങിയവ കൂട്ടി മൊത്തശമ്പളം കണക്കാക്കുക. പിന്നീട് അതില്‍ നിന്ന് ലീവ് ട്രാവല്‍ അലവന്‍സ്, ഹൗസ് റെന്റ് അലവന്‍സ് തുടങ്ങിയവ കുറച്ചതിനു ശേഷമുള്ള ശമ്പളവും അതിൽ നിന്ന് വീണ്ടും സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍, പ്രൊഫഷണല്‍ ടാക്‌സ് തുടങ്ങിയവ കുറച്ച ശേഷമുള്ള അവസാന ശമ്പളവും എത്രയെന്ന് കണക്കാക്കുക. ശമ്പള ഇനത്തില്‍ ആദായ നികുതി കണക്കാക്കാന്‍ പരിഗണിക്കേണ്ട തുക എത്രയെന്നാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. ഇതില്‍ നിന്ന് ഇനിയും പലകിഴിവുകളും കുറയ്ക്കാം. അതില്‍ പ്രധാനപ്പെട്ടതാണ് ഇന്‍കം ഫ്രം ഹൗസ് പ്രോപ്പര്‍ട്ടി. ഈ ഭാഗം പൂരിപ്പിക്കേണ്ടത് എങ്ങനെയെന്ന് നാളെ.
ആദായ നികുതി റിട്ടേണ്‍ ഫോമില്‍ കിഴിവുകളും ഇളവുകളും രേഖപ്പെടുത്താം

SHOW MORE