ADVERTISEMENT

ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഈ ഫയലിങ് സ്വയം ചെയ്യാം-9


ഗ്രോസ് ടോട്ടല്‍ ഇന്‍കം ഐ.റ്റി.ആര്‍-1 ല്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ആദായ നികുതി നിയമത്തിലെ ചാപ്റ്റര്‍  നാല് എ പ്രകാരമുള്ള ഓരോ കിഴിവും അതതു കോളത്തില്‍ രേഖപ്പെടുത്തണം. ആദ്യം സെക്ഷന്‍ 80 സി പ്രകാരമുള്ള കിഴിവ് തുകയാണ് രേഖപ്പെടുത്തേണ്ടത്. ഇതില്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം, പ്രോവിഡന്റ് ഫണ്ട് അടവ്, പെന്‍ഷന്‍ ഫണ്ടിലേക്കുള്ള അടവ്, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് അടവ് തുടങ്ങിയ നിക്ഷേപങ്ങള്‍ രേഖപ്പെടുത്താം. ഇതിനൊപ്പം കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഭവന വായ്പയുടെ മുതല്‍ അടവ് തുടങ്ങിയവയും കൂട്ടിച്ചേര്‍ക്കാം. പക്ഷേ ഇത്തരത്തിലെ വിവിധ ഇനങ്ങളിലായി ആകെ 1.5 ലക്ഷം രൂപയ്ക്കു മാത്രമേ ഇളവിനര്‍ഹതയുള്ളൂ. 

അടുത്ത കോളം സെക്ഷന്‍ 80 ഡി പ്രകാരം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം അടവ് തുക രേഖപ്പെടുത്താനുള്ളതാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ മൂന്ന് ഓപ്ഷന്‍സ് തിരഞ്ഞെടുക്കാം. ഇതില്‍ ആദ്യത്തേത് 60 വയസില്‍ താഴെ പ്രായമുള്ള കുടുംബാംഗങ്ങള്‍ക്കായി എടുത്ത ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം അടവാണ്. നിങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നുവെങ്കില്‍ 25000 രൂപയുടെവരെ പ്രീമിയം അടവിന് ഇളവ് ലഭിക്കും.  ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്ന് ഈ വിഭാഗം തിരഞ്ഞെടുത്ത് അത്രയും തുക ഈ കോളത്തില്‍ രേഖപ്പെടുത്താം.

മാതാപിതാക്കള്‍ക്കായി പ്രത്യേകം മെഡിക്ലെയിം പോളിസി എടുത്തിട്ടുണ്ടെങ്കില്‍ അവരുടെ പ്രായം 60 നു താഴെയാണെങ്കില്‍ 25,000 രൂപയുടെ അധിക പ്രമീയം ഇളവ് കൂടി നേടാം. കുടുംബത്തില്‍ ആരെങ്കിലും ഒരാള്‍ 60 വയസിനുമുകളില്‍ പ്രായമുള്ളയാളാണ് എങ്കില്‍ ഈ വിഭാഗം തിരഞ്ഞെടുത്ത് 50,000 രൂപയുടെ വരെ പ്രീമിയം അടവിന് ഇളവ് നേടാം. മാതാപിതാക്കള്‍ക്കായി പ്രത്യേകം പോളിസിയെടുക്കുകയും അവരില്‍ ഒരാളുടെ പ്രായം 60 ന് മുകളിലാണെങ്കില്‍ 50,000 രൂപയുടെ അധിക പ്രീമിയം ഇളവും നേടാം. മെഡിക്കല്‍ ചെക്ക് അപ്പ്, ചില പ്രത്യേകതരം അസുഖങ്ങളുടെ ചികില്‍സ തുടങ്ങിയവ ഇനത്തിലുള്ള ചിലവും അതതുകൊളത്തില്‍ രേഖപ്പെുടുത്താം. 
മറ്റു പ്രധാന കിഴിവുകള്‍ രേഖപ്പെടുത്തേണ്ടതിന്റെ വിശദാംശങ്ങള്‍ നാളെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com