ഇന്‍കം ടാക്‌സ് റിട്ടേണ്‍; നികുതി നല്‍കേണ്ടാത്ത വരുമാനവും ഇത്തവണ രേഖപ്പെടുത്തണം

home 2
SHARE

ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഇ ഫയലിങ് സ്വയം ചെയ്യാം- 11


നികുതി കണക്കാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള വരുമാനവും ഇത്തവണത്തെ റിട്ടേണില്‍ രേഖപ്പെടുത്തണം. ഇത്തരത്തിലെ വിവിധ വരുമാനങ്ങളുടെ പട്ടിക കോളത്തില്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഏതൊക്കെ ഇനത്തില്‍ വരുമാനം നിങ്ങള്‍ക്ക് ഉണ്ട് അതെല്ലാം ഓരോന്നായി സെലക്ട് ചെയ്ത് തുക രേഖപ്പെടുത്തണം.

പ്രകൃതിക്ഷോഭം മൂലം സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് ലഭിച്ചിട്ടുള്ള നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്ന് ലഭിച്ച തുക, ബോണസ്, പ്രോവിഡന്റ് ഫണ്ട് തുക, എന്‍.പി.എസില്‍ നിന്ന് ലഭിച്ച തുക, പഠനച്ചിലവിന് ലഭിച്ച സ്‌കോളര്‍ഷിപ്പ് തുക, ഗവണ്‍മെന്റില്‍ നിന്ന് ലഭിച്ച അവാര്‍ഡ് തുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം തുകകള്‍ വരുമാനം കണക്കാക്കാന്‍ ആദായ നികുതി വകുപ്പ് പരിഗണിക്കില്ല.

ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയാലും അത് നിങ്ങളുടെ വരുമാനത്തെ ബാധിക്കില്ല. അക്കൗണ്ട് ചെയ്യപ്പെടാത്ത വരുമാനം ബാങ്ക് അക്കൗണ്ടില്‍ വരുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഇത്തവണ ആദായ നികുതി വകുപ്പ് ഈ വിവരം കൂടി ചോദിച്ചിരിക്കുന്നത്. നികുതി നല്‍കേണ്ടാത്ത വരുമാനവും രേഖപ്പെടുത്തി കഴിഞ്ഞാല്‍ റിട്ടേണ്‍ ഫയലിങിന്റെ പ്രധാന ഭാഗം നിങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനി അടുത്തത് നിങ്ങളുടെ യഥാര്‍ഥ ആദായ നികുതി എത്രയെന്ന് കണക്കാക്കുകയാണ്. അതേക്കുറിച്ച് അടുത്ത ഭാഗത്തിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA