ആദായ നികുതി റിട്ടേണ്‍ ഓഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം

gold 9
SHARE

ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31 ല്‍ നിന്ന് ഓഗസ്റ്റ് 31 വരെ നീട്ടിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു. 2019-20 അനുമാന വര്‍ഷത്തെ ഫോം 16 നല്‍കുന്നതിനുള്ള അവസാന തിയതി തൊഴിലുടമകള്‍ക്ക് നീട്ടിനല്‍കിയതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഇ ഫയലിങില്‍ നികുതിദായകര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നു എന്ന പരാതി കണക്കിലെടുത്താണ് നടപടി എന്നാണ് ബോർഡ് അറിയിച്ചത്. നടപടി ലളിതമാക്കി എന്ന് അവകാശപ്പെടുമ്പോഴും ഇത്തവണത്തെ റിട്ടേണ്‍ ഫയലിങില്‍ ആശയക്കുഴപ്പവും ബുദ്ധിമുട്ടുകളും നേരിടുന്നു എന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നു. വരുമാന വിവരങ്ങളെല്ലാം മുൻകൂറായി പൂരിപ്പിച്ച് ഫോമില്‍ വരുന്നതിനെത്തുടര്‍ന്നുള്ള ആശയക്കുഴപ്പവും വ്യാപകമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA