റിട്ടേൺ ഫയൽ ചെയ്യുമ്പോള്‍ ടി.ഡി.എസ് വിവരങ്ങള്‍ പരിശോധിക്കുക

HIGHLIGHTS
  • പലരീതിയില്‍ നിങ്ങളില്‍ നിന്ന് ആദായ നികുതി ഈടാക്കിയിട്ടുണ്ടാകാം
calculating
SHARE

ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഈ ഫയലിങ് സ്വയം ചെയ്യാം-17

ആദായനികുതി എത്രയെന്ന് കണക്കാക്കുന്ന മൂന്നാമത്തെ ടാബിലെ വിവരങ്ങളെല്ലാം രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ അടുത്തത് ടാക്‌സ് ഡീറ്റെയെല്‍സ് എന്ന ടാബിലേക്ക് കടക്കാം. ഇവിടെ നിങ്ങള്‍ അടച്ചിട്ടുള്ളതോ നിങ്ങളില്‍ നിന്ന് ഈടാക്കിയിട്ടുള്ളതോ ആയ മൂന്‍കൂര്‍ നികുതിയുടെയും ടി.ഡി.എസിന്റെയും വിവരങ്ങളാണ് ഉള്ളത്.

പലരീതിയില്‍ നിങ്ങളില്‍ നിന്ന് ആദായ നികുതി ഈടാക്കിയിട്ടുണ്ടാകാം. നിങ്ങളുടെ തൊഴിലുടമ ശമ്പളത്തില്‍ നിന്ന് ടി.ഡി.എസ് പിടിച്ചിട്ടുണ്ടാകാം. ബാങ്ക് പലിശയില്‍ നി്ന്നുള്ള ടി.ഡി.എസ് ഉണ്ടാകാം. മറ്റുവരുമാനങ്ങളില്‍ നിന്നുള്ള ടി.ഡി.എസും പിടിച്ചിട്ടുണ്ടാകാം. ഇത്തരത്തില്‍ നിങ്ങളില്‍ നിന്ന് ടി.ഡി.എസ് പിടിച്ച തൊഴിലുടമ, ബാങ്ക്, ശമ്പളദാതാവ് തുടങ്ങിയവര്‍  ആദായനികുതി വകുപ്പിലേക്ക് ആ തുക അടച്ചിട്ടുണ്ടെങ്കില്‍ ആ വിവരം ഈ ടാബില്‍ ഉണ്ടാകും.

തൊഴിലുടമയാണ് ടി.ഡി.എസ് പിടിച്ചിട്ടുള്ളതെങ്കില്‍ ടാക്‌സ് ഡീറ്റെയ്ല്‍സ് എന്ന ടാബിലെ ഷെഡ്യുള്‍-1 എന്ന കോളത്തിലാകും ഉണ്ടാകുക. മറ്റു മേഖലകളിൽ നിന്നുള്ള വരുമാനത്തിൽ നിന്നുള്ള റ്റി.ഡി.എസ് ആണ് പിടിച്ചിട്ടുള്ളതെങ്കില്‍ ഷെഡ്യൂള്‍-2 എന്ന കോളത്തിലാണ് ആ വിവരം ഓട്ടോഫില്‍ ആയി വരിക. മറ്റാരെങ്കിലും നല്‍കിയിട്ടുള്ള തുകയ്ക്ക് ടി.ഡി.എസ് പിടിച്ചിട്ടുണ്ട് എങ്കില്‍ ഷെഡ്യൂള്‍-3 യിലാണ് ആ വിവരം ഉണ്ടാകുക. നിങ്ങളില്‍ നിന്ന് ടി.ഡി.എസ് പിടിച്ചിട്ടും ആ  തുക ഈ കോളത്തില്‍ കാണുന്നില്ലെങ്കില്‍ തൊഴിലുടമ, ബാങ്ക്, മറ്റ് ശമ്പള ദാതാക്കള്‍ എന്നിവരെ ബന്ധപ്പെട്ട് തുക അടയ്ക്കാന്‍ പറയണം.

അടച്ചിട്ടുണ്ട് എന്നാണ് പറയുന്നതെങ്കില്‍ ആദായ നികുതി വകുപ്പുമായി നേരിട്ട് ബന്ധപ്പെടുക. തുക കോളത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഓരോ ഷെഡ്യൂളിലെയും അവസാനത്തെ കോളത്തില്‍ മൊത്തം പിടിച്ചിട്ടുള്ള ടി.ഡി.എസില്‍ അനുമാന വര്‍ഷം എത്ര തുകയാണോ ക്ലെയിം ചെയ്യുന്നത് ആ തുക രേഖപ്പെടുത്തണം. ഇത്രയും ചെയ്തുകഴിഞ്ഞാല്‍ അടുത്ത രണ്ട് ടാബുകളില്‍ ഉള്ളത് പണം സംഭാവന നല്‍കിയത് രേഖപ്പെടുത്താനുള്ളതാണ്. ഇവ അവസാനത്തെ ടാബുകളിലാണ് ഉള്ളതെങ്കിലും കിഴിവുകളുടെ ടാബിലെ വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ തന്നെ പൂരിപ്പിക്കേണ്ടവയാണ്. അതും പൂര്‍ത്തിയാക്കിയാല്‍ ടാക്‌സസ് പെയ്ഡ് ആന്‍ഡ് വെരിഫിക്കേഷന്‍ എന്ന ഭാഗമാണ് അവശേഷിക്കുന്നത്. അതേക്കുറിച്ച് നാളെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA