റീ ഫണ്ട് എത്രയെന്ന് അറിയാം

game
SHARE

ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഈ ഫയലിങ് സ്വയം ചെയ്യാം-18

ആദായനികുതി റിട്ടേണിലെ ഐ.റ്റി.ആര്‍-1 ഇ ഫയല്‍ ചെയ്യുമ്പോള്‍ ഏറ്റവും ഒടുവില്‍ പൂരിപ്പിക്കേണ്ട ഭാഗമാണ് ടാക്‌സ് പെയ്ഡ് ആന്‍ഡ് വെരിഫിക്കേഷന്‍ എന്നത്. ഇതില്‍ അടച്ച മുൻകൂർ നികുതി, അടച്ച മൊത്തം അസസ്മെന്റ് നികുതി, ക്ലെയിം ചെയ്ത മൊത്തം ടിഡിഎസ്, എന്നീ കോളങ്ങളാണ് ആദ്യ ഭാഗത്ത് ഉള്ളത്. ഇവയില്‍ ഉചിതമായവ ഓട്ടോ ഫില്ലായി വന്നിട്ടുണ്ടാകും. ഇല്ലെങ്കില്‍ അവ പൂരിപ്പിക്കുക. ഇവ ശരിയായി രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞാല്‍ അടുത്ത കോളത്തില്‍ മൊത്തം അടച്ച നികുതി എത്രയാണെന്ന് വരും. അതായത് ഈ അനുമാന വര്‍ഷത്തില്‍ അഥവാ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ എത്ര രൂപ നികുതിയായി നിങ്ങള്‍ അടച്ചുകഴിഞ്ഞു എന്ന വിവരം ഈ കോളത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ നല്‍കേണ്ട തുക എത്രയെന്ന് കംപ്യൂട്ടേഷന്‍ ഓഫ് ഇന്‍കം ആന്‍ഡ് ടാക്‌സസ് എന്ന ഭാഗത്ത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നല്‍കേണ്ട നികുതിയും ഇതേവരെ അടച്ച തുകയും കണക്കാക്കി ഇനിയും നികുതി അടയ്ക്കാന്‍ ബാക്കിയുണ്ട് എങ്കില്‍ അത് എത്രയെന്ന് ടാക്‌സ് പേയബിള്‍ എന്ന കോളത്തില്‍ രേഖപ്പെടുത്തപ്പെടും. അതല്ല നിങ്ങള്‍ അടച്ച തുക യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നല്‍കേണ്ട നികുതിയേക്കാള്‍ കൂടുതല്‍ ആണെങ്കില്‍ കൂടുതല്‍ അടച്ച തുക റീഫണ്ട് കോളത്തില്‍ എത്രയാണ് എന്ന് വ്യക്തമാക്കിയിരിക്കും. ഇത്രയും തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പലിശ സഹിതം റീഫണ്ട് കിട്ടും. അടുത്ത ഭാഗത്ത് നിങ്ങള്‍ക്കുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ചേര്‍ക്കണം. ഐ.എഫ്.എസ്.സി കോഡ്, ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പര്‍ എന്നീ ക്രമത്തില്‍ വിവരങ്ങള്‍ നല്‍കണം. ഈ അക്കൗണ്ടുകളില്‍ ഏതിലേക്കാണ് നികുതി റീഫണ്ട് വേണ്ടത് എന്ന് തെരഞ്ഞെടുക്കുകയും വേണം. അതിനുശേഷം ഇനി ബാക്കിയുള്ളത് വെരിഫിക്കേഷന്‍ ഭാഗമാണ്. അതേക്കുറിച്ച് നാളെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA