ഇന്‍കം ടാക്സ് റിട്ടേൺ ഇ ഫയലിങ് : ഇ വെരിഫിക്കേഷന്‍ ചെയ്യേണ്ടതെങ്ങനെ?

income-tax
SHARE

ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേൺ ഈ ഫയലിങ് സ്വയം ചെയ്യാം-20

ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇ വെരിഫിക്കേഷന്‍ അത്യാവശ്യമാണ്. ആരുടെ റിട്ടേണാണോ ഫയല്‍ ചെയ്യുന്നത് ആ വ്യക്തിയുടെ ഐഡന്റിറ്റി ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡിലൂടെയോ ആധാര്‍ ഒ.റ്റി.പിയിലൂടെയോ, ഡിജിറ്റല്‍ സിഗ്നേച്ചറിലൂടെയോ   തിരിച്ചറിയന്ന  പ്രക്രിയയാണ് ഇ വെരിഫിക്കേഷന്‍.  ആല്‍ഫ ന്യൂമറിക് കോഡ് അടങ്ങിയ 10 അക്കങ്ങളുള്ളതാണ് വെരിഫിക്കേഷന്‍ കോഡ്. നികുതിദായകന് വിവിധമാര്‍ഗങ്ങളിലൂടെ ഈ കോഡ് തയാറാക്കാനാകും.
1. ആധാര്‍ ഒ.റ്റി.പി വഴി ഇ വെരിഫൈ ചെയ്യുന്നതെങ്ങനെ?
രണ്ട് ഘട്ടമായിട്ടാണ് ആധാര്‍ ഒ.റ്റി.പി വഴി കോഡ് ജനറേറ്റ് ചെയ്യുന്നത്. ഇ ഫയലിങ് പോര്‍ട്ടല്‍ വഴി നികുതി ദായകന്‍ തന്റെ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. ഇങ്ങനെ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഈ മാര്‍ഗത്തിലൂടെ കോഡ് ജനറേറ്റ് ചെയ്യാന്‍ പറ്റൂ. നിങ്ങള്‍ ഇത്തരത്തില്‍ പാന്‍ ആധാറുമായി ബന്ധപ്പിച്ചിട്ടുണ്ടെങ്കില്‍ ഈ മാര്‍ഗം തിരഞ്ഞെടുക്കാം.

നിങ്ങള്‍ റിട്ടേണ്‍ ഫയല്‍ ചെയ്തപ്പോള്‍ തന്നെ ഇ വെരിഫിക്കേഷന്‍ നടത്തിയിട്ടില്ലെങ്കില്‍ വീണ്ടും ഇന്‍കം ടാക്‌സ് ഇന്ത്യ ഇ ഫയലിങ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. അതിനുശേഷം മൈ അക്കൗണ്ടില്‍ പ്രവേശിക്കുക. ഇതിന്റെ മുകളിലായി ഇടതുവശത്തുള്ള ഇ വെരിഫൈ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഇ വെരിഫൈ ലിങ്ക് കിട്ടും. ഇതില്‍ വീണ്ടും ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആധാര്‍ ഒ.റ്റി.പി ജനറേറ്റ് ചെയ്യാനുള്ള ബട്ടണ്‍ വരും. അതില്‍ വീണ്ടും ക്ലിക്ക് ചെയ്യുക. ഏതു മൊബൈല്‍ നമ്പരാണോ ആധാര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയിട്ടുള്ളത് അതിലേക്ക് ആറ് അക്ക വണ്‍ടൈം പാസ് വേര്‍ഡ്(ഒ.റ്റി.പി) വരും. ഈ ഒ.റ്റി.പി പോര്‍ട്ടലിലെ കോളത്തില്‍ എന്റര്‍ ചെയ്യുക.

നെറ്റ് ബാങ്കിങ്ങിലൂടെ എങ്ങനെ ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ് ജനറേറ്റ് ചെയ്യാമെന്നതിനെക്കുറിച്ച് നാളെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA