ADVERTISEMENT
ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേൺ ഈ ഫയലിങ് സ്വയം ചെയ്യാം-21


നെറ്റ് ബാങ്കിങ്ങിലൂടെ ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ് ജനറേറ്റ് ചെയ്യാനാകും. വിവിധ ബാങ്കുകളുടെ വൈബ്‌സൈറ്റില്‍ ഈ ഓപ്ഷനുണ്ട്. ഏതു ബാങ്കാണോ ഈ സേവനത്തിനായി തിരഞ്ഞെടുക്കുന്നത് ആ ബാങ്കിന്റെ അക്കൗണ്ടുമായി  നിങ്ങളുടെ പാന്‍ ബന്ധിപ്പിച്ചിരിക്കണം. അതുപോലെ പാന്‍ ഇന്‍കംടാക്‌സ് ഇന്ത്യയടെ ഇഫയലിങ് വെബ്‌പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയും വേണം. വെരിഫിക്കേഷന്‍ കോഡിനായി നിങ്ങള്‍ ബാങ്കിന്റെ വൈബസൈറ്റിലൂടെ നിങ്ങളുടെ അക്കൗണ്ടില്‍ പ്രവേശിച്ച് അതില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വഴി ഇ ഫയലിങ് വെബ്‌പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യണം. അതിനുശേഷം ഇതുവഴി സമര്‍പ്പിക്കുന്ന റിട്ടേണുകളുടെ ഇ വെരിഫിക്കേഷന്‍ ഓട്ടോമാറ്റിക്കായിതന്നെ നടക്കും. ബാങ്ക് അക്കൗണ്ട് വഴി എങ്ങനെ വെരിഫിക്കേഷന്‍ കോഡ് ജനറേറ്റ് ചെയ്യാമെന്നതിനെക്കുറിച്ച് നാളെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com