ഇൻകം ടാക്സ് റിട്ടേൺ: ബാങ്ക് എറ്റിഎം വഴിയുള്ള ഇ വെരിഫിക്കേഷന്‍ എങ്ങനെ?

income-tax
SHARE

ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഈ ഫയലിങ് സ്വയം ചെയ്യാം-24

നിങ്ങളുടെ ബാങ്ക് എറ്റിഎം വഴിയും ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ് ജനറേറ്റ് ചെയ്യാം.എറ്റിഎമ്മില്‍ കാര്‍ഡിട്ട് ലോഗിന്‍ ചെയ്തശേഷം പിന്‍ ഫോര്‍ ഇന്‍കം ടാക്‌സ് ഫയലിങ്  എന്ന ഓപ്ഷനാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്.  ഇതിനായി ബാങ്ക് അക്കൗണ്ട് ഇഫയലിങ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. പാന്‍ നമ്പര്‍ ഇ ഫയലിങ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയും വേണം. എറ്റിഎമ്മില്‍ ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ് ഓപ്ഷന്‍ ഉപയോഗിക്കുമ്പേള്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്രൈമറി മൊബൈല്‍ നമ്പരിലേക്കാണ് കോഡ് വരിക. അതിനാല്‍ ബാങ്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ ഫോണ്‍ അടുത്തുള്ളപ്പോള്‍ ഈ സൗകര്യം ഉപയോഗിക്കുക. ഇങ്ങനെ ലഭിക്കുന്ന കോഡിന് 72 മണിക്കൂറാണ് കാലാവധി ഉള്ളത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA