ആദായ നികുതി: പേപ്പർ റിട്ടേൺ എങ്ങനെ ഫയൽ ചെയ്യണം?

HIGHLIGHTS
  • നികുതി തിരിച്ചുകിട്ടാനുള്ളവർ നിർബന്ധമായും ഇ–ഫയലിങ് ചെയ്യണം
growth-new
SHARE

ആദായ നികുതി റീഫണ്ട് സമർപ്പിക്കാനുള്ള അവസാന തിയതി ആഗസ്റ്റ് 31 ആണ്. അതായത് ഇനി രണ്ടാഴ്ച കൂടി മാത്രം. അതു കൊണ്ട് റിട്ടേൺ സമർപ്പിച്ചിട്ടില്ലാത്തവർ അതു പൂർത്തിയാക്കണം.ഓൺലൈനിലൂടെയല്ലാതെ പേപ്പർ ഫയലിങ് നടത്തേണ്ടതെങ്ങനെയെന്നു നോക്കാം. ‘ITR1 SAHAJ AY 2019-20’ എന്ന ഒറ്റപേജുള്ള ഫോം ആണ് ഉപയോഗിക്കേണ്ടത്.

2. ശമ്പള വരുമാനമുള്ളവർ, ഒരു വീട്ടിൽ നിന്നു മാത്രം വാടക ലഭിക്കുന്നവർ/ഭവനവായ്പയുടെ പലിശ അടയ്ക്കുന്നവർ, ബാങ്ക് പലിശ, ഫാമിലി പെൻഷൻ തുടങ്ങിയ വരുമാനമുള്ളവർ എന്നിവർക്കാണ് ITR 1 SAHAJ ഉപയോഗിക്കാൻ കഴിയുക.

3. നികുതി തിരിച്ചുകിട്ടാനുള്ളവർ (Income Tax Refund) നിർബന്ധമായും ഇ–ഫയലിങ് ചെയ്യേണ്ടതാണ്.

4. നാലു പേജ് ഒറ്റപേജിൽ ക്രോഡീകരിച്ചിരിക്കുന്നതിനാൽ വളരെ സ്ഥലപരിമിതി ഉള്ള ഫോം ആണ് ITR1 SAHAJ. അതുകൊണ്ട് ഒരു ഫോട്ടോ കോപ്പി എടുത്ത് എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം മാത്രം ITR1 SAHAJ ഫോമിലേക്ക് മാറ്റി എഴുതുക.

ഫോം പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്   

1. ‘Filed u/s’ എന്നുള്ള സ്ഥലത്ത് ‘139(1)’ എന്നത് ടിക്ക് ചെയ്യുക. ഫയൽ ചെയ്യാൻ വൈകിയാൽ  ‘139(4)’ ടിക്ക് ചെയ്യുക.

2. ശമ്പള വിവരങ്ങൾ ഫോം16ലേതു പോലെ തന്നെ നൽകുക. ‘(a)Salary (b)Value of Perquisites ((c)Profit in lieu’ എന്നത് യഥാക്രമം (ia), (ib), (ic) എന്നതിന് നേരെ എഴുതി ആകെ തുക ‘Gross Salary’യിൽ എഴുതുക.

3. ഒഴിവാക്കപ്പെട്ട അലവൻസുകൾ ഫോം 16–ൽ കൊടുത്തിട്ടുണ്ടെങ്കിൽ അത് (ii)നു നേരെ എഴുതുക. ഉദാഹരണത്തിന് ‘House Rent Allowance. (iii)’ എന്നതിൽ ‘Gross Salary’യിൽ നിന്ന് ‘Allowance’ കുറച്ച തുക എഴുതുക. 

4. Deductions u/s 16 എന്നതിന് താഴെ Standard Deduction, Entertainment Allowance, Professional Tax എന്നിവ ഫോം16ലേതു പോലെ എഴുതുക. 

ഈ വര്‍ഷം മുതൽ 40,000 രൂപ വരെ ‘Standard Deduction’ ലഭ്യമാണ്. ശേഷം (iv) എന്നതിനു നേരെ അവയുടെ തുക എഴുതുക. B1 എന്നതിനു നേരെ (iii-iv) net salary യിൽ നിന്നു ‘deductions’ കുറച്ച തുക എഴുതുക. 

5. ഭവനവായ്പയുടെ പലിശയ്ക്കായി B2വിൽ ‘self occupied’ എന്നതിൽ ടിക്ക് ചെയ്യുക. താഴെ വലത്ത്  B2വിനു നേരെ ‘മൈനസ്’ ചേർത്ത് പലിശ എഴുതുക. ഉദാഹരണത്തിന്, പലിശ ഒന്നര ലക്ഷം രൂപ ആണെങ്കിൽ 1,50,000 എന്ന് എഴുതുക.

6. B3ൽ സേവിങ്സ് പലിശ, സ്ഥിരനിക്ഷേപ പലിശ, ഫാമിലി പെൻഷൻ എന്നിവ ഉൾപ്പെടുത്താം. ഫാമിലി പെൻഷൻ ഉണ്ടെങ്കിൽ 15,000 രൂപ അല്ലെങ്കിൽ പെൻഷൻ തുകയുടെ മൂന്നിൽ ഒന്ന് (ഏതാണോ കുറവ്) കിഴിവായി താഴെ‘Deduction u/s 57(iia)’ എന്നതിൽ ക്ലെയിം ചെയ്യാം.

7. ശേഷം B4 നു നേരെ B1+B2+B3 കൂട്ടി എഴുതുക. ഉദാഹരണത്തിന് ശമ്പളം 4,50,000, ഭവന വായ്പ പലിശ 1,50,000, പലിശ വരുമാനം 20,000 ആണെങ്കിൽ 2,80,000 എന്ന് എഴുതുക. 

8. Part Cയിൽ ഫോം16–ൽ ക്ലെയിം ചെയ്തിട്ടുള്ള കിഴിവുകളുടെ വിവരങ്ങൾ കൊടുക്കുക. C1–ൽ  കിഴിവുകളുടെ ആകെ തുക എഴുതുക. C2–ൽ  B4–ൽ നിന്നും C1 കുറച്ചു എഴുതുക. നികുതി അടയ്ക്കേണ്ടത് ഈ വരുമാനത്തിനാണ്. 

9. Part D യിൽ നികുതി ഫോം16 ലേതു പോലെ എഴുതുക. 

ആകെ വരുമാനം മൂന്നര ലക്ഷത്തിനു താഴെ ആണെങ്കിൽ 2,500 രൂപ വരെ റിബേറ്റ് ലഭിക്കും (87A). നിങ്ങളുടെ നികുതിബാധ്യത TDS ആയോ ‘self assessment tax’ ആയോ അടച്ചതാണെങ്കിൽ ആ തുക D12 നേരെ എഴുതുക. 

10. Part E യിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എഴുതുക. Schedule IT എന്നതിൽ ‘self assessment tax’ ചെലാൻ ഉണ്ടെങ്കിൽ അതിലെ വിവരങ്ങൾ നൽകുക. Schedule TDS–ൽ ഫോം16 ലേതു പോലെ വിവരങ്ങൾ കൊടുക്കുക. 

11. Verification എന്ന ഭാഗത്തു സ്വന്തം പേരും അച്ഛന്റെ പേരും എഴുതി ‘in my capacity as Self’ എന്ന് എഴുതുക. അവസാനം PAN നമ്പർ എഴുതുക. താഴെ ദിവസം രേഖപ്പെടുത്തി ‘Signature’ എന്നതിനു നേരെ ഒപ്പിടുക. 

12. ITRV Acknowledgement AY 2019-20 എന്ന ഫോമും പേപ്പർ റിട്ടേണിനു ഒപ്പം സമർപ്പിക്കണം. നിങ്ങളുടെ റിട്ടേൺ സ്വീകരിച്ച ആദായനികുതി വകുപ്പു തരുന്ന Acknowledgement ആണ് ITRV. ITR1 SAHAJ ഫോമിലെ സംക്ഷിപ്ത രൂപം മാത്രമാണ് ITRV എന്ന ഫോമിൽ കൊടുക്കാനുള്ളത് 

റിട്ടൺ ഓൺലൈനായി വെരിഫൈ ചെയ്താൽ തപാലിൽ അയയ്ക്കേണ്ട 

ഫയൽ ചെയ്ത റിട്ടേൺ ‘Verify’ ചെയ്താൽ മാത്രമേ ആദായനികുതി വകുപ്പ് അത് ‘Process’ ചെയ്യൂ. അതിനു ലോഗിൻ ചെയ്തു ‘Dashboard’ ക്ലിക് ചെയ്തു ‘View Returns/Forms’ എന്നത് പ്രസ് ചെയ്യുക. ‘Select an Option’ എന്നതിൽ ‘Income Tax Returns’ തിരഞ്ഞെടുത്തു ‘Submit’ ചെയ്യുക. 

നിങ്ങൾ ഓൺലൈൻ ആയി ഫയൽ ചെയ്ത എല്ലാ റിട്ടേണുകളും ഇവിടെ കാണാം. ഏറ്റവും മുകളിൽ AY 2019-20 നേരെയുള്ള 15 അക്ക ‘Ack. No.’ ൽ ക്ലിക് ചെയ്താൽ ‘Acknowledgement’ ആയ ‘ITRV’ ഓപ്പൺ ആകും. പ്രിന്റ് എടുത്തു ‘Sign here’ എന്ന സ്ഥലത്ത് നീല മഷിയുള്ള പേന കൊണ്ട് ഒപ്പിടുക. എന്നിട്ട് താഴെയുള്ള ബാംഗ്ലൂർ അഡ്രസിലേക്കു തപാലിലോ സ്പീഡ് പോസ്റ്റിലോ അയയ്ക്കണം. ആധാറും മൊബൈൽ നമ്പറും ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ എളുപ്പത്തിൽ റിട്ടേൺ ‘e-verification’ ചെയ്യാം. 

മേൽപ്പറഞ്ഞ Dash Board–ൽ ‘View Returns/Forms’ സിലക്ട് ചെയ്തു ‘Select an Option’ൽ ‘Inocme Tax Return’ എടുത്തു ‘Submit’ ചെയ്യുക. മുകളിൽ കാണുന്ന ‘Click here to view your returns pending for e-verification’ എന്നതിൽ ക്ലിക് ചെയ്യുക. ശേഷം ‘e-verify’ പ്രസ് ചെയ്യുക. തുടർന്ന് ‘Option 3’ ക്ലിക് ചെയ്താൽ നിങ്ങളുടെ ഫോണിൽ OTP വരും. അത് ടൈപ്പ് ചെയ്തു ‘Submit’ ചെയ്യുക. അതോടെ നിങ്ങളുടെ ITRV യുടെ ‘e-verification’ പൂർത്തിയായി. പിന്നെ നിങ്ങൾക്ക് റിട്ടേൺ ഒപ്പിട്ടു തപാലിൽ അയയ്ക്കേണ്ടതില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA